HOME
DETAILS

ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്‍

  
July 25 2025 | 13:07 PM

MV Govindan stated that the participation of Vice Chancellors VCs in the RSSs program is disgraceful

തിരുവനന്തപുരം: ആര്‍എസ്എസിന്റെ ജ്ഞാന സഭയില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കുന്നത് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞത്. ഇത് തള്ളിക്കൊണ്ടാണ് വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്. 

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും,' എംവി ഗോവിന്ദന്‍ പറഞ്ഞു. 

അതേസമയം ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനമെന്ന പേരില്‍ നടത്തുന്ന ജ്ഞാനസഭ കൊച്ചിയിലാണ് നടക്കുക. നാല് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പരിപാടിയില്‍ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയെന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. 

പരിപാടിയില്‍ കേരള, കാലിക്കറ്റ്, കണ്ണൂര്‍, കുഫോസ്, കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിസിമാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത ഇത്തരം സംഘടന നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് ചില വിസിമാര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കുന്നത് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

CPM state secretary M.V. Govindan stated that the participation of Vice Chancellors (VCs) in the RSS's Jñāna Sabha is disgraceful. Earlier, Higher Education Minister R. Bindu had said that it was up to the VCs to decide whether to attend the event in a personal capacity. Rejecting that stance, the CPM has now made it clear that they will protest against the VCs' participation in the program.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  4 hours ago
No Image

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

Cricket
  •  5 hours ago
No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  5 hours ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  5 hours ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  6 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  6 hours ago
No Image

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

Kerala
  •  6 hours ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  6 hours ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  6 hours ago
No Image

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

Kerala
  •  7 hours ago