HOME
DETAILS

ഇരകളാണിവരും; മഴയത്ത് നിർത്തരുത്; ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ലയങ്ങളിലെ മനുഷ്യർ

  
July 26 2025 | 03:07 AM

These are the victims Dont stop in the rain People in Laiya are not included in the three lists of landslide victims

മേപ്പാടി: പുന്നപ്പുഴയുടെ കരയിൽ തേയിലത്തോട്ടത്തിനോട് ചേർന്ന് കുറെ ലയങ്ങളുണ്ടായിരുന്നു. 2024, ജൂലൈ 29ന് അർധരാത്രി വരെ അവിടെയുള്ള മനുഷ്യർ കഷ്ടതകൾ ഏറെ അനുഭവിക്കുമ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ തേടുകയായിരുന്നു. പലപല സ്വപ്നങ്ങളായിരുന്നു അവർക്ക്, തേയില നുള്ളി കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്ന അവർക്ക് സ്വന്തമായി ഭൂമിയും വീടുമെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അതിനായുള്ള സ്വരുക്കൂട്ടലുകളിലായിരുന്നു പല കുടുംബങ്ങളും. ജനിച്ചുവളർന്ന നാട്ടിൽ തന്നെ സ്ഥലം കണ്ടെത്തിയിരുന്നു അവരിൽ പലരും. പക്ഷേ, സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ ഒരുങ്ങുന്നതിനിടെ എല്ലാം തകിടം മറിച്ച് പുന്നപ്പുഴയിലൂടെ ഉരുളിനൊപ്പം അവരുടെ പ്രതീക്ഷകളും ഒലിച്ചുപോയി. സർക്കാർ കൂടെ നിർത്തുമെന്ന് വാക്ക് പറഞ്ഞെങ്കിലും ദുരന്തത്തിന്റെ ഓർമയ്ക്ക് ഒരാണ്ട് ആകുമ്പോഴും ആ പ്രതീക്ഷയും മങ്ങി. 

ഉരുൾ അതിജീവിച്ചവർക്ക് വേണ്ടിയൊരുങ്ങുന്ന പുനരധിവാസ പദ്ധതിയിൽ ഒന്നാംഘട്ട ലിസ്റ്റിൽ തന്നെ ഉൾപ്പെടാൻ അർഹതയുള്ളവരാണ് ലയങ്ങളിലെ മനുഷ്യരെല്ലാം. എന്നാൽ രണ്ടാംഘട്ട ബി ലിസ്റ്റിലും അവർ ഉൾപ്പെട്ടിട്ടില്ല. അതിന് കാരണമായി അധികൃതർ പറയുന്ന ന്യായമാണ് വിചിത്രം. നോ ഗോസോണിൽനിന്ന് 50 മീറ്റർ പരിധിയിലുള്ള പൂർണമായും ഒറ്റപ്പെട്ട വീടുകളാണ് രണ്ടാംഘട്ട ബി കരട് പട്ടികയിൽ പരിഗണിച്ചത്. അതിൽ എസ്റ്റേറ്റ് ലങ്ങൾ(പാടി) എന്ന് പരാമർശിക്കാത്തതിനാൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. 

11ാം വാർഡായ മുണ്ടക്കൈയിൽ മാത്രം 26 കുടുംബങ്ങൾ ഇക്കാരണത്താൽ പട്ടികയിൽനിന്ന് പുറത്തായി. മുണ്ടക്കൈ എച്ച്.എം.എൽ ഫാക്ടറിക്ക് സമീപവും (റാട്ടപ്പാടി) ചൂരൽമലയിലുമായി 25ലധികം കുടുംബങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ച മൂന്നു പട്ടികകളിലും ഉൾപ്പെട്ടിട്ടില്ല. നോ ഗോ സോണിൽനിന്ന് 15 മീറ്റർ പരിധിയിൽ വരുന്ന ലയങ്ങളെ വരെ പരിഗണിക്കാതെയാണ് രണ്ടാംഘട്ട ബി കരട് പട്ടിക അധികൃതർ പ്രസിദ്ധീകരിച്ചത്. ഉരുൾ ദുരന്തത്തിൽ പൂർണമായും തകർന്ന ലയങ്ങളിലെ കുടുംബങ്ങളെ മാത്രമാണ് പുനരധിവാസ ടൗൺഷിപ്പ് പദ്ധതി ഗുണഭോക്താക്കളിൽ ഇതുവരെ ഉൾപ്പെടുത്തിയത്. ഭാഗികമായി തകർന്ന ലയങ്ങൾ വരെ സുരക്ഷിത മേഖലയായാണ് വിദഗ്ധ സമിതി അടയാളപ്പെടുത്തിയത്. സ്‌കൂൾ റോഡിലും പടിവെട്ടികുന്ന് ഭാഗത്തുമായി 28 കുടുംബങ്ങളും മൂന്ന് പട്ടികകളിലും പരിഗണിക്കപ്പെടാതെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നുണ്ട്.
ഇവർ മാത്രമല്ല, ഉരുൾ ഇരുളിലാക്കിയ ജീവിതങ്ങൾ ഏറെയുണ്ട് ചൂരൽമലയിലും മുണ്ടക്കൈയിലും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

uae
  •  9 hours ago
No Image

ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Kerala
  •  9 hours ago
No Image

പ്രണയത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി

National
  •  9 hours ago
No Image

വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള തർക്കം; ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരൻ

National
  •  10 hours ago
No Image

കൈയ്യിൽ ചുറ്റിയ മൂർഖൻ പാമ്പിനെ ഒരു വയസുകാരൻ കടിച്ചുകൊന്നു; കുട്ടി ആശുപത്രിയിൽ

National
  •  10 hours ago
No Image

നദികളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ച് ജില്ലകളിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്

Kerala
  •  10 hours ago
No Image

പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ

bahrain
  •  11 hours ago
No Image

കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം

Kerala
  •  11 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റി; കനത്ത സുരക്ഷയിൽ കൊടുംകുറ്റവാളി

Kerala
  •  11 hours ago
No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  12 hours ago