HOME
DETAILS

കംബോഡിയ-തായ്‍ലൻഡ് സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം, അതിർത്തിയിലേക്ക് പോകരുത് 

  
July 26 2025 | 05:07 AM

cambodia thailand war more causalities and alert to indian citizen

നോംപെൻ: കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് 12 പേർ കൂടി കൊല്ലപ്പെട്ടതായി കംബോഡിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇതോടെ രണ്ട് രാജ്യങ്ങളിലുമായി മരണസംഖ്യ 32 ആയി ഉയർന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്‍തത്. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. അതിർത്തി മേഖലയിലേക്ക് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. +855 92881676 എന്ന നമ്പറിൽ അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാം.

സംഘർഷത്തിൽ ഏഴ് സിവിലിയന്മാരും അഞ്ച് സൈനികരും മരിച്ചതായി സ്ഥിരീകരിച്ചതായി കംബോഡിയൻ ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് മാലി സോച്ചീറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച തായ് റോക്കറ്റുകൾ ഒളിച്ചിരുന്ന ബുദ്ധ പഗോഡയിൽ പതിച്ച് മറ്റൊരു കംബോഡിയൻ പൗരൻ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞത് 50 കംബോഡിയൻ സിവിലിയന്മാർക്കും 20 ലധികം സൈനികർക്കും പരിക്കേറ്റതായി വക്താവ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തെ പോരാട്ടത്തിൽ കുട്ടികൾ ഉൾപ്പെടെ 13 സാധാരണക്കാരും ആറ് സൈനികരും കൊല്ലപ്പെട്ടതായി തായ്‌ലൻഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമ്പോഡിയൻ ആക്രമണങ്ങളിൽ 29 തായ് സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റു. തായ്‌ലൻഡുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഇതുവരെ ഏകദേശം 20,000 താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയയിലെ പ്രീ വിഹാർ പ്രവിശ്യയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കംബോഡിയൻ പത്രമായ ദി ഖെമർ ടൈംസ് പറഞ്ഞു.

തായ്‌ലൻഡിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് 138,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു, ഏകദേശം 300 അഭയാർത്ഥി ക്യാമ്പുകൾ തുറന്നതായി തായ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച, കംബോഡിയയുടെ അതിർത്തിയിലുള്ള എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചു. 

നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന കംബോഡിയ-തായ്‍ലൻഡ് അതിർത്തി തർക്കം ആണ് മൂന്ന് ദിവസം മുൻപ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച അതിർത്തിയിൽ ഒരു കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്നാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. 

 

Twelve more people have been reported dead following the ongoing clash at the Cambodia-Thailand border, bringing the total death toll in both countries to 32. The conflict has led to the displacement of tens of thousands in the Southeast Asian region. In light of the tensions, the Indian Embassy in Cambodia has issued an advisory urging Indian nationals to avoid traveling to the border areas. For emergencies, contact +855 92881676.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

Kerala
  •  15 hours ago
No Image

ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി

Kerala
  •  16 hours ago
No Image

പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു

Kerala
  •  16 hours ago
No Image

ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നു കൊണ്ടു പോയത് അഞ്ച് കിലോമീറ്ററിലധികം ദൂരം

Kerala
  •  16 hours ago
No Image

വിൻഡീസിനെ നിലംതൊടാതെ പറത്തി; ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം

Cricket
  •  16 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു; ലഹരി വസ്തുക്കൾ കണ്ടെത്തിയ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കുമെന്ന് പൊലിസ്

Kerala
  •  16 hours ago
No Image

സ്കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?

organization
  •  17 hours ago
No Image

ഇരകളാണിവരും; മഴയത്ത് നിർത്തരുത്; ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ലയങ്ങളിലെ മനുഷ്യർ

Kerala
  •  17 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ

Kerala
  •  17 hours ago
No Image

കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും

Cricket
  •  17 hours ago