HOME
DETAILS

കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം

  
Web Desk
July 26 2025 | 09:07 AM

Wild elephant attack in Karuvarakkundu residential area

കരുവാരക്കുണ്ട് (മലപ്പുറം): കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി വാഹനങ്ങൾ ആക്രമിച്ചു. തുവ്വൂർ ഇരിങ്ങാട്ടിരി ഭാഗങ്ങളിലായാണ് മൂന്ന് മോഴയാനകൾ ജനവാസ മേഖലയിലിറങ്ങിയത്. റോഡിലിറങ്ങി പരാക്രമം കാണിച്ച ആനകൾ വാഹനങ്ങൾക്ക് നേരെയും ആളുകൾക്ക് നേരെയും പാഞ്ഞടുത്തു. കരുവാരക്കുണ്ട് പറയിൻകുന്ന് വനമേഖലയിൽ നിന്ന് എത്തിയ കാട്ടാനകളെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ ഉണ്ടായിരുന്ന പാൽ കൊണ്ട് പോകുന്ന വാനിന്റെ നേരെ ആക്രമണം നടത്തി.

WhatsApp Image 2025-07-26 at 15.02.15.jpeg

വാഹനത്തിന്റെ ഗ്ലാസുകൾ തകർത്തു. മുൻഭാഗം ഭാഗികമായി കേടുപാടുകൾ വരുത്തി. ഡ്രൈവർക്ക് പരിക്കുണ്ട്. ആക്രമണം നേരിട്ട വാനിന്റെ പിറകിൽ ഉണ്ടായിരുന്ന വാഹനത്തിനും കേടുപാടുണ്ട്. വീടുകൾക്ക് സമീപവും പൊതുയിടങ്ങളിലുമായി ഭീതി പടർത്തി ഓടുന്നതിനിടെ നിരവധി കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആനയെ കണ്ടു ഭയന്ന് ഓടിയ പലർക്കും വീണ് പരിക്കേറ്റിട്ടുണ്ട്. അക്കരക്കുളത്ത് ജനവാസ മേഖലയിലൂടെ പോകുന്നതിനിടെ കാട്ടാന കിണറ്റിൽ വീണു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലിസും നാട്ടുകാരും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ട്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.  

WhatsApp Image 2025-07-26 at 15.02.07.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  4 hours ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  4 hours ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  4 hours ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  5 hours ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  5 hours ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  5 hours ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  6 hours ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  6 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  6 hours ago