
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

അബൂദബി: സെപ്റ്റംബർ 15 തിങ്കളാഴ്ച മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ. വേനൽക്കാലത്തെ കനത്ത ചൂടിൽ നിന്ന് ഔട്ട്ഡോർ തൊഴിലാളികളെ സംരക്ഷിക്കാൻ ഏർപ്പെടുത്തിയിരുന്ന വാർഷിക മധ്യാഹ്ന ജോലി നിരോധനമാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്.
ജൂൺ 15 മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് ഔട്ട്ഡോർ ജോലികൾ നിരോധിച്ചിരുന്നത്. തൊഴിലാളികളെ അതിതീവ്രമായ താപനിലയിൽ നിന്ന് സംരക്ഷിക്കുന്നതിനായിരുന്നു ഈ നടപടി.
21-ാം വർഷത്തിലേക്ക് കടന്ന ഈ സംരംഭം, രാജ്യത്തിന്റെ തൊഴിൽ ആരോഗ്യ-സുരക്ഷാ ചട്ടക്കൂടിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022-ൽ 99 ശതമാനമായിരുന്നു ഈ നിയമം പാലിച്ചിരുന്നത്. എന്നാൽ, 2023-ൽ ഇത് 99.9 ശതമാനമായി ഉയർന്നു. സ്വകാര്യ കമ്പനികളും അധികാരികളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഫലമാണ് ഈ മാറ്റം.
ഉച്ച സമയത്തെ വിശ്രമം, ഡീഹൈഡ്രേഷൻ, ക്ഷീണം, സൂര്യാഘാതം തുടങ്ങിയ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. ഈ കാലയളവിൽ നിരോധിത സമയത്തെ ഔട്ട്ഡോർ ജോലികൾ നിർത്തിവയ്ക്കുക മാത്രമല്ല, തണലുള്ള വിശ്രമ സ്ഥലങ്ങൾ, കുടിവെള്ളം, മറ്റ് പ്രതിരോധ നടപടികൾ എന്നിവ ഉറപ്പാക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണ്.
The UAE has announced the end of its annual midday work ban, effective September 15. This ban, which prohibited outdoor work between 12:30 pm and 3:00 pm, was implemented to protect workers from the extreme summer heat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്ത് നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
Kerala
• 2 hours ago
സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍
Kerala
• 2 hours ago
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Kerala
• 3 hours ago
മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 3 hours ago
തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
National
• 4 hours ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 5 hours ago
നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 5 hours ago
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
Kerala
• 5 hours ago
വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ
latest
• 6 hours ago
സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 6 hours ago
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala
• 6 hours ago
ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു
Kerala
• 6 hours ago
റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
International
• 7 hours ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 9 hours ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 9 hours ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 9 hours ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 9 hours ago
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
uae
• 7 hours ago
ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
National
• 7 hours ago
കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 8 hours ago