അതേസമയം വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിക്കുന്നതിന് കാരണമായ സ്‌കൂളിൽ ഏറ്റെടുത്ത് സർക്കാർ. കൊല്ലം തേവലക്കര സ്കൂൾ ആണ് സർക്കാർ ഏറ്റെടുത്തത്. സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടാണ് ഭരണം സർക്കാർ ഏറ്റെടുത്തത്. പൊതുവിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ അസാധാരണ നടപടി മാധ്യമങ്ങളെ അറിയിച്ചത്. സർക്കാർ നടപടി മാനേജ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. സ്‌കൂൾ എയ്‌ഡഡ് സ്‌കൂൾ ആയി തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിന്റെ കയ്യിൽ നിന്നാണ് സർക്കാർ സ്‌കൂൾ ഏറ്റെടുത്തത്. സ്‌കൂൾ മാനേജർ തുളസീധരൻ പിള്ള സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ മാനേജ്‌മന്റ് സമിതിയിൽ മുഴുവൻ പേരും സിപിഎം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.
സർക്കാരിന്റെ നടപടി അംഗീകരിക്കുന്നതായി മാനേജ്‌മന്റ് അറിയിച്ചു. സർക്കാരിനെ വെല്ലുവിളിക്കാനില്ല. കുട്ടിയുടെ മരണത്തേക്കാൾ വലുതല്ല നടപടി എന്നും മാനേജ്‍മെന്റ് പ്രതികരിച്ചു. സ്‌കൂളിന് മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. എന്നാൽ ഈ വിശദീകരണം തള്ളിയാണ് സർക്കാർ നടപടി ഉണ്ടായത്. മാനേജരെ സർക്കാർ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് സ്കൂളിന്റെ താത്കാലിക ചുമതല.
KSEB is set to develop software to identify potential hazards in power lines. As part of its safety measures, KSEB also plans to construct insulated (covered) power lines. The decision was made in a meeting led by the Electricity Minister.