HOME
DETAILS

'ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു'; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ പ്രതികരണം; പിന്നാലെ സസ്‌പെന്‍ഷന്‍

  
Web Desk
July 27 2025 | 12:07 PM

Deputy Prison Officer has been suspended for speaking to the media regarding Govindachamys jail escape

തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥനായ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സത്താറിനെ സസ്‌പെന്റ് ചെയ്ത് സൗത്ത് സോണ്‍ ജയില്‍ ഡിഐജി ഉത്തരവിറക്കി.

അതേസമയം ​ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ജയിൽ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്ന് ​ഗുരുതര വീഴ്ച്ച സംഭവിച്ചത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ 1.15-നാണ് ഇയാൾ ജയിൽചാട്ടം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ, ഒന്നര മാസത്തോളം നീണ്ട തയാറെടുപ്പിനൊടുവിലാണ് ഗോവിന്ദചാമി ജയിൽ മതിൽ ചാടിയത്.

ആദ്യം, സെല്ലിന്റെ ഇരുമ്പ് കമ്പികൾ മുറിച്ച് നീക്കി, ഉണ്ടായ വിടവിലൂടെ നിരങ്ങിയാണ് ഗോവിന്ദചാമി   പുറത്തിറങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. തുടർന്ന്, തുണികൾ കെട്ടി ഉണ്ടാക്കിയ കയർ ഉപയോഗിച്ച് പത്താം ബ്ലോക്കിന്റെ മതിൽ കടന്നു. പുലർച്ചെ 4 മണിയോടെ, ജയിലിന്റെ 25 അടി ഉയരമുള്ള പുറം മതിലും ചാടിക്കടന്നു. ഈ ദൗത്യത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പോലീസിനോട് പറഞ്ഞ മൊഴി.

മതിൽ ചാടി പുറത്തെത്തിയ ഇയാൾ റോഡിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. നാട്ടുകാരും, പൊലിസും നടത്തിയ തിരച്ചിലിനൊടുവിൽ തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്നാണ് പിടികൂടിയത്. തളാപ്പിലെ കെട്ടിടത്തിൽ പോലീസ് വളഞ്ഞപ്പോൾ, ആൾക്കൂട്ടം തടിച്ചുകൂടുമെന്ന് കണക്കാക്കി അവർ ആദ്യം പിടികൂടാൻ ശ്രമിച്ചില്ല. എന്നാൽ, ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിൽ ഒളിക്കുകയായിരുന്നു. 

Deputy Prison Officer has been suspended for speaking to the media regarding Govindachamy's jail escape attempt. Abdul Sattar, an officer at the Kottarakkara jail



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു; കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരേ ക്രൂര മര്‍ദനം

Kuwait
  •  2 hours ago
No Image

പാലക്കാട് മെത്തഫെറ്റമിനുമായി രണ്ട് യുവതികളും ഒരു യുവാവും പിടിയിൽ

Kerala
  •  3 hours ago
No Image

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു; 20 ഫാര്‍മസികള്‍ക്ക് പൂട്ടിട്ട് കുവൈത്ത്

Kuwait
  •  3 hours ago
No Image

പത്തനാപുരത്ത് വനിത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Kerala
  •  3 hours ago
No Image

സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; 35 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഗിൽ

Cricket
  •  3 hours ago
No Image

യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്‍

Kerala
  •  3 hours ago
No Image

'ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനില്‍ ഒന്ന് അഴിമതിയും, മറ്റൊന്ന് കുറ്റകൃത്യങ്ങളും'; രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്

National
  •  3 hours ago
No Image

ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  4 hours ago
No Image

സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം

Cricket
  •  4 hours ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു

Kerala
  •  4 hours ago