
ജയിൽ സുരക്ഷ; സർക്കാരിനെ തിരുത്താൻ പഠനം; ഭരണാനുകൂല സംഘടന റിപ്പോർട്ട് തയാറാക്കുന്നു

കെ. ഷിന്റുലാൽ
കോഴിക്കോട്: ഗോവിന്ദച്ചാമി ജയിൽചാടിയതുൾപ്പെടെ സംസ്ഥാനത്തെ ജയിൽസംവിധാനത്തിലുണ്ടായിട്ടുള്ള വീഴ്ചകളിൽ സർക്കാരിനെ തിരുത്താൻ പഠനവുമായി ഭരണാനുകൂല സംഘടനയായ കെ.ജെ.എസ്.ഒ.എ. പഠനം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് തയാറാക്കാനാണ് തീരുമാനം.
ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ തിരിച്ചുകൊണ്ട് തയാറാക്കുന്ന പഠന റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റിയ്ക്ക് സമർപ്പിക്കുകയും തുടർന്ന് സർക്കാരിന് കൈമാറുകയും ചെയ്യും. ജയിലുകളിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പലപ്പോഴും സർക്കാർ രൂക്ഷ വിമർശനത്തിനിരയാവാറുണ്ട്. കൂടാതെ ജോലി സമ്മർദമുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം ജയിലുകളിലെ ജീവനക്കാരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്താൻ ജയിൽ ജീവനക്കാരുടെ സർക്കാർ അനുകൂല സംഘടന തന്നെ നേരിട്ടെത്തിയത്.
2030 വരെ സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കേണ്ടതും അടിയന്തരശ്രദ്ധ ചെലുത്തേണ്ടതുമായ വിഷയങ്ങൾ സംബന്ധിച്ച് സർക്കാരിനെ അറിയിക്കാനായി 'വിഷൻ 30' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് മേഖലാതലത്തിൽ പഠനം നടത്തിവരുന്നത്. ജയിൽവകുപ്പിനെ കുറിച്ച് പഠിച്ചിട്ടുള്ള ജസ്റ്റിസ് മുള്ള കമ്മിഷൻ, ഡോ. അലക്‌സാണ്ടർ ജേക്കബ് കമ്മിഷൻ റിപ്പോർട്ടുകളിലും സംസ്ഥാന സർക്കാരിന്റെ 2010 ലെ പി ആൻഡ് ആർ.ഡി റിപ്പോർട്ടിലും ജയിൽവകുപ്പിൽ തടവുകാരുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുടെ തസ്തിക ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
2016ലെ മോഡേൺ പ്രിസൺ മാനുവൽ പ്രകാരം ഓരോ ആറ് തടവുകാർക്കും ഓരോ എട്ട് മണിക്കൂർ ഷിഫ്റ്റിലും ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ മൂന്ന് ഗാർഡിങ് ഉദ്യോഗസ്ഥരുടെ തസ്തികകൾ ആവശ്യമുണ്ടെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
'സിസ്റ്റം മാറിയില്ലെങ്കിൽ വീഴ്ച തുടരും'
സംസ്ഥാനത്തെ പല ജയിലുകളിലും അംഗീകൃത പാർപ്പിട ശേഷിയേക്കാൾ രണ്ടും മൂന്നും ഇരട്ടിയിലധികം അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. അന്തേവാസികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ ജയിൽ സ്ഥാപനങ്ങൾ ആരംഭിക്കുകയും നിലവിലെ ജയിലുകളിൽ ആവശ്യമായ അധിക തസ്തികകൾ സൃഷ്ടിക്കലുമാണ് പരിഹാരമാർഗമെന്നാണ് കെ.ജെ.എസ്.ഒ.എയുടെ വിലയിരുത്തൽ. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ജയിൽ വകുപ്പിലും ഉണ്ടാകണം.
ജയിൽ വകുപ്പിൽ നടപ്പാക്കിയിട്ടുള്ള ആധുനികവൽക്കരണവും പുതിയ വ്യാവസായിക യൂനിറ്റുകളുടെ ആരംഭവും ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയലധികമാക്കിയതായാണ് സംഘടന പറയുന്നത്. സുരക്ഷാചുമതല നിർവഹിക്കേണ്ട ജീവനക്കാരിൽ നിന്നാണ് ഇത്തരത്തിലുള്ള വിവിധ വ്യാവസായിക യുനിറ്റുകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നത്. ഗാർഡിങ് ഡ്യൂട്ടിക്ക് പുറമേ വിവിധ വിഡിയോ കോൺഫറൻസിങ്, ആശുപത്രി -കോടതി എക്‌സ്‌കോർട്ടുകൾ, തപാൽ, ട്രഷറി, വെൽഫെയർ പ്രവൃത്തികൾ മുതലായവ നിർവഹിക്കണം. ജയിലുകളിലെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂവെന്നാണ് കെ.ജെ.എസ്.ഒ.എയുടെ വിലയിരുത്തൽ.
Prison security; A study to correct the government; A pro-government organization is preparing a report.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
National
• 2 days ago
സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍
oman
• 2 days ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്
Kerala
• 2 days ago
കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു
Kuwait
• 2 days ago
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 days ago
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 2 days ago
വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു
uae
• 2 days ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 2 days ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 2 days ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 2 days ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 2 days ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 2 days ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 2 days ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 2 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 2 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 2 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 2 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 2 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 2 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല് ചെയ്യൂ...
Kerala
• 2 days ago