HOME
DETAILS

ഓപ്പറേഷൻ മ​ഹാദേവ്: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യം  

  
July 28 2025 | 12:07 PM

Operation Mahadev Army Kills Mastermind Behind Pahalgam Terror Attack

 

ശ്രീനഗർ: ജമ്മു കാശ്മീരിലെ പഹൽ​ഗാമിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സൈന്യം വധിച്ചു.   സുലൈമാൻ ഷാ എന്ന ഹാഷിം മൂസയാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിനടുത്ത് ഡാച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ ലഷ്കർ ഇ ത്വയ്ബ (എൽഇടി) കമാൻഡർ സുലൈമാൻ ഷാ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. സുലൈമാൻ ഷാ മുൻപ് പാകിസ്ഥാൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘ഓപ്പറേഷൻ മഹാദേവ്’ എന്ന നാമത്തിൽ ലിഡ്വാസ് മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് നടപ്പിലാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെ വിദേശ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബർവാൻ സ്ഥലത്തിനും മഹാദേവ് അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ ജിബ്രാൻ എന്നയാളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 2024 ഒക്ടോബറിൽ ഗഗാംഗീറിലെ സോനാമാർഗ് ടണൽ പദ്ധതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡോകൾ ഓപ്പറേഷനിൽ ഭീകരർ ഉപയോഗിച്ചതിന് സമാനമായ സാങ്കേതിക സിഗ്നലുകൾ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും ഔദ്യോഗിക പ്രസ്താവന പുരോഗതിക്ക് ശേഷം മാത്രമേ പുറപ്പെടുവിക്കൂവെന്നും ജമ്മു കശ്മീർ പൊലിസും ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സും അറിയിച്ചു.

In a fierce encounter during Operation Mahadev in Harwan near Srinagar’s Dachigam National Park, Indian Army and Jammu & Kashmir Police neutralized three terrorists, including Sulaiman Shah, the mastermind behind the Pahalgam terror attack that killed 26 people, mostly tourists, in April. The operation, ongoing in the dense forests between Sabrwan and Mahadev ridges, began Monday morning following intelligence about foreign terrorists



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയ്യേറ്റക്കാർക്ക് എട്ടിന്റെ പണി; സർക്കാർ സ്വത്തുക്കളിലെ എല്ലാ കയ്യേറ്റങ്ങളും വേഗത്തിൽ നീക്കണമെന്ന് ഉത്തരവ്

Kuwait
  •  a day ago
No Image

കയ്യടിക്കാം ഈ നേതാവിന്; 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, ആദ്യ ഗഡു വിതരണം ഇന്ന്

National
  •  a day ago
No Image

മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം

Football
  •  a day ago
No Image

മുസ്‌ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം  അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും;  ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന്‍ അഭയ് നായക്, സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍ 

International
  •  a day ago
No Image

ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്

Kerala
  •  a day ago
No Image

ഒരൊറ്റ രാത്രിയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയത് 289 പേർ; ആ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പോയ മനുഷ്യർ ഇവരാണ്

Kerala
  •  a day ago
No Image

എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്; അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  a day ago
No Image

ധര്‍മസ്ഥല കേസ്:  പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറെന്ന് ബി.ജെ.പി നേതാവ്, ആരോപണങ്ങള്‍ ഉന്നയിച്ചത് മുസ്‌ലിം, എല്ലാത്തിന്റേയും ഉത്ഭവം കേരളത്തില്‍ നിന്ന് 

National
  •  a day ago
No Image

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യത

Kerala
  •  a day ago
No Image

വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി,  പിന്നെ കരണത്തടിച്ചു'

Kerala
  •  a day ago