HOME
DETAILS

ഫുട്ബോളിൽ ആ താരത്തെ പോലെ മറ്റാർക്കും കളിക്കാൻ സാധിക്കില്ല: ഫ്ലോറിയൻ വിർട്സ്

  
Web Desk
July 28 2025 | 13:07 PM

Liverpools German youngster Florian Wirth has opened up about his admiration for Argentine legend Lionel Messi

അർജന്റീന ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധനയെക്കുറിച്ച തുറന്നു പറഞ്ഞിരിക്കുകയാണ് ലിവർപൂളിന്റെ ജർമൻ യുവതാരം ഫ്ലോറിയൻ വിർട്സ്. മെസി ലോകത്തിൽ മികച്ച താരമാണെന്നും മെസിയെ പോലെ മികച്ച താരമാവാൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ജർമൻ താരം പറഞ്ഞത്. 

''എന്റെ ആദ്യത്തെ ജേഴ്‌സി മെസിയുടെ അർജന്റീന ജേഴ്‌സി ആയിരുന്നു. എന്റെ ചെറുപ്പകാലങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടു. അദ്ദേഹത്തിന്റെ ഒരു ആരാധകനായിരുന്നു ഞാൻ. എനിക്ക് അദ്ദേഹത്തെപ്പോലെ മികച്ചവനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ ശൈലി ഉണ്ടാക്കിയെടുത്തത്. മെസിയെ പോലെ ആർക്കും കളിക്കാൻ കഴിയില്ല. അദ്ദേഹത്തിന് സ്വന്തം കളിരീതികളുണ്ട്'' ലിവർപൂൾ താരം പറഞ്ഞു. 

മെസി ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനങ്ങളാണ് തന്റെ ടീമിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

മെസി ഇന്റർ മയാമിക്കായി ഓരോ മത്സരങ്ങളിലും ഗോളുകൾ നേടി റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്.  ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടി തിളങ്ങിയ മെസി ഫുട്ബോളിന്റെ ചരിത്രത്തിൽ പെനാൽറ്റിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരുന്നു. 764 ഗോളുകളാണ് മെസി പെനാൽറ്റിയിൽ നിന്നല്ലാതെ സ്കോർ ചെയ്തിട്ടുള്ളത്. 763 ഗോളുകൾ പെനാൽറ്റിക്ക് പുറമെ നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് മെസി ഈ റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയത്. 

ഇതിനു മുമ്പ് ഗോൾ വേട്ടയിൽ മറ്റൊരു അമ്പരിപ്പിക്കുന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു. എംഎൽഎസിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. മോൺഡ്രിയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും കൊളംബസിനെതിരെയും ന്യൂ ഇംഗ്ലണ്ടിനെതിരെയും നാഷ്വല്ലക്കെതിരെയുമാണ് മെസി ഇരട്ട ഗോളുകൾ നേടിയത്.

Liverpool's German youngster Florian Wirth has opened up about his admiration for Argentine legend Lionel Messi. The German said that Messi is the best player in the world and that he wants to be as good as Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago