HOME
DETAILS

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്

  
Web Desk
July 28 2025 | 14:07 PM

HPV Vaccination for Plus One Plus Two Female Students in Kerala Crucial Step Towards Cervical Cancer Prevention

 

തിരുവനന്തപുരം:  സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നായ ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിനേഷൻ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 9 മുതൽ 14 വയസുവരെ എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദമാണെങ്കിലും, 26 വയസുവരെ ഇത് നൽകാവുന്നതാണ്. വാക്‌സിനേഷൻ മുഖേന ഗർഭാശയഗള കാൻസർ തടയാൻ സാധിക്കുമെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനം സുപ്രധാന തീരുമാനത്തിലെത്തിയതായി മന്ത്രി വ്യക്തമാക്കി.

‘കാൻസർ മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ വകുപ്പ് വൻതോതിൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എച്ച്പിവി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിപുലമായ അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അവബോധ സന്ദേശങ്ങൾ തയ്യാറാക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധ പരിപാടികൾ നടത്തും. രക്ഷിതാക്കൾക്കും ഇതിന്റെ ഭാഗമായി ബോധവൽക്കരണം നൽകും.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിലൂടെ 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗിന് വിധേയരായി. ഈ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.

 

Kerala's Health Minister Veena George announced the launch of HPV vaccination for Plus One and Plus Two female students to prevent cervical cancer. The Technical Committee will finalize details within a week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  21 hours ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  21 hours ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  21 hours ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  a day ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  a day ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  a day ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  a day ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  a day ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  a day ago