HOME
DETAILS

അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ

  
July 28 2025 | 15:07 PM

India coach Gautam Gambhir has confirmed that Indian vice-captain Rishabh Pant has been ruled out of the series against England

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷബ് പന്ത് പുറത്തായെന്ന സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ഒടിഞ്ഞ കാലുമായി കളത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയ പന്തിനെ ഗംഭീർ പ്രശംസിക്കുകയും ചെയ്തു. തലമുറകൾ പന്തിന്റെ പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ഗംഭീർ പറഞ്ഞു. 

''റിഷബ് പന്ത് പരമ്പരയിൽ നിന്ന് പുറത്താണ്. അവൻ ഒടിഞ്ഞ കാലുമായി ബാറ്റ് ചെയ്യാൻ വന്നത് എത്ര പ്രശംസിച്ചാലും മതിയാവില്ല. തലമുറകൾ ഇതിനെക്കുറിച്ച് സംസാരിക്കണം'' ഗംഭീർ പറഞ്ഞു. 

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമാണ് പന്തിന് പരുക്ക് പറ്റിയത്. 48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ ഇംഗ്ലീഷ് പേസർ ക്രിസ് വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ വിരലിന് പരുക്ക് പറ്റിയാണ് പന്ത് റിട്ടേർട്ട് ഹർട്ടായത്. എന്നാൽ പരുക്ക് പോലും വകവെക്കാതെ പന്ത് രണ്ടാം ദിവസവും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിരുന്നു. 74 പന്തിൽ 54 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

പരുക്കേറ്റ റിഷബ് പന്തിന്റെ പകരക്കാരനായി തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശനെ അഞ്ചാം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പന്തിന് പകരക്കാരനായി ഇഷാൻ കിഷനെ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ ഇഷാൻ കിഷനും പരുക്കിന്റെ പിടിയിലായാണ്. ഇതോടെയാണ് ജഗദീശനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കാൻ ബിസിസിഐ തീരുമാനിച്ചത്. 

നാലാം ടെസ്റ്റ് മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. അഞ്ചാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിലാണ് ഉണ്ടായിരുന്നത്. മത്സരം സമനില ആയെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് നിലവിൽ പരമ്പരയിൽ(2-1) മുന്നിലുള്ളത്. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം.    

India coach Gautam Gambhir has confirmed that Indian vice-captain Rishabh Pant has been ruled out of the series against England Gambhir also praised Pant for coming out to bat with a broken leg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

Kerala
  •  a day ago
No Image

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

Kerala
  •  a day ago
No Image

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

Kerala
  •  a day ago
No Image

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

International
  •  a day ago
No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  2 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  2 days ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  2 days ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  2 days ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  2 days ago