
കോഹ്‌ലിയെ പുറത്താക്കി ആ ഇന്ത്യൻ താരത്തെ കൊണ്ടുവരാൻ ആർസിബി ആഗ്രഹിച്ചിരുന്നു: മോയിൻ അലി

2019 ഐപിഎല്ലിന് ശേഷം വിരാട് കൊഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടർ മോയിൻ അലി. കോഹ്‌ലിക്ക് പകരം പാർഥിവ് പട്ടേലിനെ ക്യാപ്റ്റനാകാൻ ഫ്രാഞ്ചൈസി ലക്ഷ്യം വെച്ചിരുന്നുവെന്നും മോയിൻ അലി വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോയിൻ അലി ഇക്കാര്യം പറഞ്ഞത്.
"അവസാന വർഷത്തിൽ, ഗാരി കിർസ്റ്റൺ അവിടെ ഉണ്ടായിരുന്നപ്പോൾ ആദ്യ സീസണിന് ശേഷം പാർത്ഥിവ് ക്യാപ്റ്റനാകാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന് ക്രിക്കറ്റിനെക്കുറിച്ച് മികച്ച അറിവുണ്ടായിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നോ അത് എന്തുകൊണ്ട് യാഥാർത്ഥ്യമായില്ല എന്നോ എനിക്കറിയില്ല. എന്നാൽ അദ്ദേഹത്തെ ക്യാപ്റ്റൻ റോളിലേക്ക് ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്'' മോയിൻ അലി പറഞ്ഞു.
2019 സീസണിൽ നിരാശാജനകമായ പ്രകടനമാണ് ആർസിബി നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്ന് അഞ്ച് മത്സരങ്ങൾ മാത്രം വിജയിച്ച ആർസിബി 11 പോയിന്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. 2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. 2022 മുതൽ 2024 വരെ ഫാഫ് ഡുപ്ലെസിസ് ആയിരുന്നു ബാംഗ്ലൂരിനെ നയിച്ചിരുന്നത്.
അതേസമയം നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് 2025 ഐപിഎൽ കിരീടം നേടിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ. രജത് പടിതാറിന്റെ കീഴിലാണ് ആർസിബി ആദ്യ കിരീടം നേടിയത്.
England star all-rounder Moeen Ali has revealed that Royal Challengers Bangalore wanted to remove Virat Kohli from the captaincy after the 2019 IPL.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 4 hours ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 4 hours ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 4 hours ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍
Kerala
• 4 hours ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 4 hours ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 4 hours ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 5 hours ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 5 hours ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 5 hours ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 6 hours ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 6 hours ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 6 hours ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 6 hours ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 6 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
Kerala
• 7 hours ago
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ
Kerala
• 7 hours ago
In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit
uae
• 8 hours ago
ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി
Kerala
• 8 hours ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 7 hours ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 7 hours ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 7 hours ago