HOME
DETAILS

ഓസ്‌കാര്‍ നേടിയ 'നോ അദര്‍ലാന്‍ഡ്' ഡോക്യുമെന്ററി അണിയറ പ്രവര്‍ത്തകനായ ആക്ടിവിസ്റ്റിനെ ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ വെടിവെച്ചു കൊന്നു

  
Web Desk
July 29 2025 | 07:07 AM

Israeli Settler Shoots and Kills Activist Linked to Oscar-Winning No Other Land Documentary in West Bank

വെസ്റ്റ്ബാങ്ക്: ഓസ്‌കാര്‍ നേടിയ 'നോ അദര്‍ലാന്‍ഡ്' ഡോക്യുമെന്ററി അണിയറ പ്രവര്‍ത്തകനായ ആക്ടിവിസ്റ്റിനെ ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ വെടിവെച്ചു കൊന്നു. ഔദ ഹദ്‌ലീന്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെ ഔദക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡോക്യുമെന്ററിയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ ഇസ്‌റാഈലി മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ അബ്രഹാം എക്‌സില്‍ കുറിച്ചു. വെടിവെക്കുന്നതിന്റെ വീഡിയോയും യുവാല്‍ പങ്കുവെച്ചിട്ടുണ്ട്. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ബാസില്‍ അദ്രയും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. 

adra post.jpg

നിരവധി ഫലസ്തീനികള്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണ്. കടുത്ത ഫലസ്തീന്‍ വിരോധിയാണ് അക്രമം നടത്തിയ യിനോന്‍ ലെവി എന്നയാള്‍. ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെ നടത്തുന്ന അതിക്രമങ്ങളുടെ പേരില്‍ യു.എസും യൂറോപ്യന്‍ യൂനിയനും ഇയാള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന്‍ ഭരണകൂടം ഏര്‍പെടുത്തിയ വിലക്ക് ട്രംപ് അധികാരത്തിലേറിയ ശേഷം എടുത്തു കളഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

ഇയാള്‍ തോക്ക് പുറത്തെടുക്കുന്നതും വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നെ വെടിവെക്കൂ എന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ ആവര്‍ത്തിച്ച് പറയുന്നതും ഇതില്‍ വ്യക്തമാണ്. ഇയാളുടെ പിന്നില്‍ ഒരു ബുള്‍ഡോസറും ദൃശ്യങ്ങളിലുണ്ട്. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് വ്യക്തമാവുന്നത്. കുടിയേറ്റം തടയാനുള്ള ശ്രമത്തിനിടെയാണ് ഔദ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഒരു നല്ല ഫുട്ബാള്‍ താരമായിരുന്നു ഔദ. മസാഫര്‍ യാട്ടയിലെ പ്രാദേശിക ക്ലബ്ബിനായി കളിക്കാറുണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപകനായ ഔദ പത്ത് വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളുണ്ട്. 

 

Hdlian, a Palestinian activist associated with the Oscar-winning documentary No Other Land, was shot dead by an Israeli settler in the occupied West Bank. Israeli journalist Yuval Abraham, a co-creator of the film, said the shooting occurred without provocation and shared video evidence on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  7 hours ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  7 hours ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  7 hours ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  7 hours ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  7 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  8 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  8 hours ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  8 hours ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  8 hours ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  9 hours ago