HOME
DETAILS

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

  
Web Desk
July 29 2025 | 17:07 PM

Son Kills Father and Hides Body in Sack in Thrissur

തൃശൂര്‍: തൃശൂര്‍ കൂട്ടാലയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി. വീടിനടുത്തുള്ള പറമ്പില്‍ നിന്നാണ് അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. സുന്ദരന്റെ മൂത്ത മകന്‍ സുമേഷിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക തര്‍ക്കമാണ് സുന്ദരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പുത്തൂര്‍ എന്ന സ്ഥലത്താണ് സുമേഷ് താമസിച്ചിരുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നു. സുന്ദരന്റെ മകളുടെ മക്കളും ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഉച്ചയ്ക്ക് തിരികെ വന്നപ്പോള്‍ സുന്ദരനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ രക്തക്കറ കണ്ടെങ്കിലും ഇത് ചായ വീണതാകുമെന്നാണ് ഇവര്‍ കരുതിയത്. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ തിരച്ചില്‍ തുടങ്ങി. തുടര്‍ന്നാണ് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മണ്ണുത്തി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സുന്ദരന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായതായി സൂചനയുണ്ട്. കൊല ചെയ്യുന്ന സമയത്ത് സുമേഷ് മദ്യലഹരിയിലായിരുന്നെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  a day ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  a day ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  a day ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  a day ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  a day ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  a day ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  a day ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago