HOME
DETAILS

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

  
Web Desk
July 30 2025 | 01:07 AM

onam examination for hs without common question paper

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ ഇത്തവണയും പൊതുചോദ്യപേപ്പർ നൽകാതെ ഓണപ്പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം വിവാദമാവുന്നു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചു പരീക്ഷ നടത്തുമ്പോൾ ഹയർ സെക്കൻഡറി ഓണപ്പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയാറാക്കണമെന്ന വകുപ്പിന്റെ തീരുമാനമാണ് അധ്യാപകരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. 

ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ പുറമെയുള്ള ഏജൻസികൾ തയാറാക്കി പണപ്പിരിവു നടത്തുന്നു എന്ന ആക്ഷേപത്തെ തുടർന്നാണ്  ടേം പരീക്ഷകൾക്കും മാതൃകാ പരീക്ഷകൾക്കും പൊതുചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞ വർഷം തീരുമാനമായത്. എന്നാൽ കഴിഞ്ഞ ഒാണപ്പരീക്ഷയ്ക്ക്  ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയാറാക്കണമെന്ന നിർദേശം നൽകുകയായിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഈ വർഷം ഏകീകൃത ചോദ്യപേപ്പർ പ്രിന്റ് ചെയ്ത് നൽകുമെന്ന് വകുപ്പ് ഉറപ്പു നൽകിയിരുന്നു.  

എന്നാൽ ഇത്തവണയും ചോദ്യപേപ്പർ നൽകാതെ ടൈം ടേബിൾ മാത്രം നൽകുന്ന രീതിയാണ് പ്രതിഷേധത്തിന് കാരണമായത്.  സ്‌കൂൾ തലത്തിൽ ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്തുമ്പോൾ ഏകീകൃത  ടൈം ടേബിൾ ആവശ്യമില്ലെന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ്  പൊതുടൈം ടേബിൾ നൽകുന്നത് ചോദ്യപേപ്പർ തയാറാക്കി പണം പിരിക്കുന്ന മാഫിയകളെ സഹായിക്കാനാണെന്ന് കഴിഞ്ഞ വർഷം തന്നെ ആക്ഷേപം ഉയർന്നിരുന്നു. 

കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷയിൽ പരിചിതമല്ലാത്ത  പുതിയ ചോദ്യരീതി കൊണ്ടുവന്നത് വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പല വിഷയങ്ങളിലും കൂട്ടത്തോൽവിയാണ് സംഭവിച്ചത്. ടേം പരീക്ഷകളിൽ തന്നെ പൊതുപരീക്ഷയുടെ ചോദ്യരീതി പരിചയപ്പെടുത്തുന്നതിന് ഏകീകൃത ചോദ്യപ്പേപ്പർ വേണമെന്നിരിക്കെ ഹയർ സെക്കൻഡറി മേഖലയിൽ അത് നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അധ്യാപകർ പറയുന്നു. 

കീം പോലുള്ള പ്രവേശന പരീക്ഷകളിൽ കേരളാ സിലബസിലെ കുട്ടികൾ പിന്തള്ളപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, ചോദ്യപേപ്പറുകൾ നൽകാതെ പരീക്ഷകളെ പ്രഹസനമാക്കുന്ന രീതി പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയർ സെക്കൻഡറി സംവിധാനത്തെ കുട്ടികൾ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കാനിടിയാക്കുമെന്ന ആശങ്കയും അധ്യാപകർ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ ആറു വിഷയങ്ങൾ പഠിക്കുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയ്ക്ക് ആറു ദിവസം മാത്രം ആവശ്യമെന്നിരിക്കെ ഒാഗസ്റ്റ് 18 മുതൽ 29 വരെ നീണ്ട കാലയളവ് വേണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കുന്നതിനുള്ള ചെലവുകൾ പി.ഡി അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുകയിൽ നിന്നും എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ സർക്കുലറിൽ പറയുന്നെങ്കിലും അതിന് വ്യക്തത വരുത്തി സർക്കാർ ഉത്തരവായി പുറത്തിറക്കാത്തതും സ്‌കൂൾ അധികൃതർക്ക് തലവേദനയാവുകയാണ്.

 

The Education Department's decision to conduct the Onam examination for Higher Secondary students without providing a common question paper this time as well has sparked controversy. While exams up to Class 10 are conducted using question papers prepared by the department, the directive that schools themselves should prepare question papers for the Higher Secondary Onam exam has led to protests from teachers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  3 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  3 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  3 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  3 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  3 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  3 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  3 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  3 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  3 days ago