HOME
DETAILS

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

  
July 31 2025 | 03:07 AM

Major Reshuffle in Kerala Prisons Department Following Release of Govindachami

 

തിരുവനന്തപുരം: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ഗിരീഷ് കുമാറിനെ കാസര്‍കോട് ജില്ലാ ജയില്‍ സൂപ്രണ്ടായി മാറ്റി നിയമിക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് കെ.കെ റിനിലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും സ്ഥലം മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് എ അല്‍ഷാനെ തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ടാക്കി നിയമിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖില്‍ രാജിനെ കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടായും നിയമിച്ചു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഇവി ജിജേഷിന് സ്ഥാനക്കയറ്റം നല്‍കി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിയമിച്ചു.

പാലക്കാട് ജില്ലാ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് സിഎസ് അനീഷിന് സ്ഥാനക്കയറ്റം നല്‍കി കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ടാക്കി. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അന്‍ജുന്‍ അരവിന്ദിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നിയമിച്ചു. കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് വിആര്‍ ശരതിനെ കൊല്ലം ജില്ലാ ജയില്‍ സൂപ്രണ്ടാക്കിയും കൊല്ലം ജയില്‍ സൂപ്രണ്ട് വിഎസ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലും നിയമിച്ചു.

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് എ.അല്‍ഷാന്‍ ആണ് തിരുവനന്തപുരം ജില്ലാ ജയിലിന്റെ പുതിയ സൂപ്രണ്ട്. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  a day ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  a day ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  a day ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  a day ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  a day ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  a day ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  2 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  2 days ago