
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം

2025 ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമിക്ക് തകർപ്പൻ വിജയം. അറ്റ്ലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്റർ മയാമി നേടിയ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് ലയണൽ മെസിയാണ്. ഇതോടെ തന്റെ ഫുട്ബോൾ കരിയറിലെ അസിസ്റ്റുകളുടെ എണ്ണം 386 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. 400 അധിസ്റ്റുകൾ എന്ന പുതിയ നാഴികകല്ലിലേക്ക് എത്താൻ മെസിക്ക് ഇനി വെറും 14 അസിസ്റ്റുകളുടെ ദൂരം മാത്രമാണുള്ളത്.
ഇന്റർ മയാമിയുടെ തട്ടകമായ ചെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ ഇന്റർ മയാമിയാണ് ആദ്യം ലീഡ് നേടിയത്.
എന്നാൽ മത്സരം അവസാനിക്കാൻ 10 മിനിറ്റുകൾ ബാക്കിനിൽക്കെ റിവാൾഡോ ലൊസാനോയിലൂടെ അറ്റ്ലസ് സമനില ഗോൾ നേടുകയായിരുന്നു. ഒടുവിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷമായിരുന്നു മെസിയുടെ അസിസ്റ്റിൽ വെയ്ഗാന്റ് ഇന്റർ മയാമിയുടെ വിജയഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചുറി ടൈമിൽ ആയിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.
മത്സരത്തിൽ സർവ്വാധിപത്യവും ലയണൽ മെസിയുടെയും സംഘത്തിന്റെയും കൈവശമായിരുന്നു. 55 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ഇന്റർ മയാമി 19 ഷോട്ടുകളാണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത് ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചു. മറുഭാഗത്ത് 15 ഷോട്ടുകൾ നിന്നും 7 ഷോട്ടുകൾ ആണ് ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് അറ്റ്ലസ് എത്തിച്ചത്.
നിലവിൽ ടൂർണമെന്റിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. മൂന്ന് പോയിന്റാണ് മയാമിക്കുള്ളത്. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഓഗസ്റ്റ് മൂന്നിന് നേക്കാകസ്‌ക്കെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. അതേസമയം നിലവിൽ മേജർ ലീഗ് സോക്കറിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 22 മത്സരങ്ങളിൽ നിന്നും 12 വിജയവും 6 സമനിലയും 4 തോൽവിയും അടക്കം 42 ആണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്.
Inter Miami won the first match of the 2025 Leagues Cup Inter Miami defeated Atlas by 2 goals to 1 Lionel Messi provided the two goals for Inter Miami in the match
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• a day ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• a day ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• a day ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• a day ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• a day ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• a day ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• a day ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍
Kerala
• a day ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• a day ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• a day ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• a day ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• a day ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• a day ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• a day ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• a day ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• a day ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• a day ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
Kerala
• a day ago
In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit
uae
• a day ago
പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്
International
• a day ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• a day ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• a day ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• a day ago.jpeg?w=200&q=75)