
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവതിയെ മരിച്ചനിലയിൽ എത്തിച്ച സംഭവത്തിൽ ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്. അതിക്രമത്തിനിടെ ശ്വാസംമുട്ടലും ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരുക്കേൽക്കലുമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
മീനാക്ഷിപുരം സ്വദേശിയായ യുവാവ് ഇന്നലെ രാത്രി 8.30 ഓടെയാണ് 40 വയസ്സുള്ള യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ അവശനിലയിൽ യുവതി കിടക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലിസിനോട് പറഞ്ഞത്. എന്നാൽ, യുവാവ് അമിതമായി മദ്യപിച്ച നിലയിലായിരുന്നതിനാൽ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവത്തിൽ പാലക്കാട് വണ്ടിത്താവളം സ്വദേശിയായ സുബയ്യനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ തുടർനടപടികൾ ആരംഭിച്ചതായും പൊലിസ് വ്യക്തമാക്കി. തെരുവിൽ അലഞ്ഞുതിരിഞ്ഞ് ജീവിതം നയിച്ചിരുന്ന യുവതിയാണ് മരിച്ചത്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് യുവതിയെ അവശനിലയിൽ കണ്ടെത്തിയതായാണ് വിവരം. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
In Palakkad, a woman was brought dead to the district hospital, with police confirming sexual assault as the cause of death. The postmortem revealed she died due to asphyxiation and internal injuries sustained during the assault. A suspect, Subayyan from Vandithavalam, is in custody, and further investigation is underway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 2 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 2 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 2 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 2 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 2 days ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 days ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 2 days ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 2 days ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 2 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 2 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 days ago