HOME
DETAILS

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

  
August 01 2025 | 01:08 AM

Brand Studio Lifestyle opens three stores in the UAE

ഷാര്‍ജ: റാഫേല്‍ ലൈഫ് സ്‌റ്റൈലുമായി ചേര്‍ന്ന് ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ അന്തര്‍ദേശീയ ബ്രാന്‍ഡായ ഹൈലാന്‍ഡര്‍, ടോക്കിയോ ടാക്കീസിന്റെ മൂന്നു ഷോറൂമുകള്‍ തുറന്നു. ഷാര്‍ജയിലെ സഹാറ സെന്റര്‍, മെഗാ മാള്‍, ബര്‍ദുബൈ ബുര്‍ജുമാന്‍ മാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറന്നത്.സഹാറ സെന്ററിലെ ഷോറൂമിന്റെ ഉദ്?ഘാടനം ഇന്ത്യന്‍ ക്രിക്കറ്റ് താരവും റാഫേല്‍ ലൈഫ് സൈറ്റല്‍ ബ്രാന്‍ഡ് അംബാസഡറുമായ സഞ്ജു സാംസണ്‍ നിര്‍വഹിച്ചു.
ഇന്ത്യയില്‍ ഫാഷന്‍ വസ്ത്ര വ്യാപാര രംഗത്ത്? അതിവേഗം വളരുന്ന സ്ഥാപനമാണ് ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ്‌സ്‌റ്റൈല്‍. പ്രവര്‍ത്തനാമാരംഭിച്ച് ഒമ്പതുമാസം പിന്നിടുമ്പോള്‍ ഇന്ത്യയിലുടനീളം 37 സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു. 2026 മാര്‍ച്ചോടെ 38 സ്‌റ്റോറുകള്‍ കൂടി തുറക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

റാഫേല്‍ ഗ്രൂപ്പിന്റെ റീടെയില്‍ ബ്രാന്‍ഡായ റാഫേല്‍ ലൈഫ് സ്‌റ്റൈലുമായി കൈ കോര്‍ത്താണ് ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ ചുവടുറപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മാര്‍ച്ചോടെ മിഡിലീസ്റ്റില്‍ ഏഴ് ഷോറൂകള്‍ കൂടി തുറക്കാനാണ് പദ്ധതി.
5,000 ചതുശ്ര അടി വിസ്തൃതിയിലാണ് ബുര്‍ജുമാന്‍ മാളിലേയും മെഗാ മാളിലേയും ഷോറൂമുകള്‍ നിര്‍മിച്ചിരിക്കുന്നത്. സഹാറ സെന്റര്‍ ഷോറൂമിന് 9,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്.

റാഫേല്‍ ലൈഫ്‌സ്‌റ്റൈല്‍ സംരംഭകനായ റാഫേല്‍ പൊഴോലിപറമ്പില്‍, ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ്‌സ്‌റ്റൈല്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ശ്യാം എസ്. പ്രസാദ് തുടങ്ങിയവര്‍ സഹാറ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
'ഇത് വെറുമൊരു റീട്ടെയില്‍ ലോഞ്ച് മാത്രമല്ല, താങ്ങാനാവുന്ന വിലയില്‍ ലൈഫ്‌സ്‌റ്റൈല്‍ അനുഭവം സൃഷ്ടിക്കുകയാണ് ലക്ഷ്യം'' റാഫേല്‍ പൊഴോലിപറമ്പില്‍ പറഞ്ഞു. ഇത് തങ്ങളുടെ യാത്രയിലെ നിര്‍ണായകമായ ഒരധ്യായമാണെന്ന് ശ്യാം എസ്. പ്രസാദ് അഭിപ്രായപ്പെട്ടു.

After making a strong mark on India’s fashion landscape, Highlander and Tokyo Talkies, two of India’s growing fashion brands, have officially entered the Middle East through a strategic partnership with Rapheal Lifestyle. As part of this expansion, the brands launched three flagship stores on a single day—July 30, 2025—across the UAE. The stores are located at BurJuman Mall (Dubai), Sahara Centre (Sharjah), and Mega Mall (Sharjah).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  5 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  5 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  5 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  5 days ago