HOME
DETAILS

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

  
August 01 2025 | 02:08 AM

tp chandrashekharan murder case convict kodi suni parole cancelled

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. കൊടി സുനിക്ക് മദ്യപിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ മൂന്ന് പൊലിസുകാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് കൊടി സുനിയുടെ പരോൾ റദ്ദാക്കലും ഉണ്ടായത്. സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയുള്ള മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരോൾ റദ്ദാക്കിയത്.

ഈ ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു പരോൾ നൽകിയത്. എന്നാൽ സുനി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ നടക്കുകയായിരുന്നു.  പരോൾ അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പരോൾ റദ്ദാക്കിയത്. ഇതോടെ ഇന്നലെ രാത്രി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.

ഇതിനിടെ, കൊടി സുനിക്ക് മദ്യപിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പൊലിസ് ആസ്ഥാനത്തെ മൂന്ന് സിവിൽ പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 17ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാനായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുപോയ വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. 

സംഭവത്തിൽ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോടതിയിൽ ഹാജരാക്കിയ ശേഷം ഉച്ചഭക്ഷണത്തിനായി പ്രതിയെ തലശ്ശേരിയിലെ വിക്ടോറിയ ഹോട്ടലിൽ എത്തിച്ചിരുന്നു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തുകയും പൊലിസ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് പ്രതികൾ മദ്യം കഴിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ, കൊടി സുനി ജയിലിൽവച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചതടക്കമുള്ള വിവാദങ്ങളും പുറത്തുവന്നിരുന്നു. 
 

Kodi Suni, the convict in the T.P. Chandrasekharan murder case, has had his parole cancelled for violating conditions that required him to report at the Meenangadi police station. The action follows the recent suspension of three police officers who allegedly facilitated Kodi Suni's access to alcohol during parole. The parole cancellation was based on a report submitted by the Meenangadi Circle Inspector, citing his failure to report at the station.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago