HOME
DETAILS

1,578 പുതിയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജ ഭരണാധികാരിയുടെ സ്‌കോളര്‍ഷിപ്പ്

  
August 01 2025 | 04:08 AM

Sharjah Ruler awards scholarships to 1578 new undergraduate students

ഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 1,578 സ്‌കോളര്‍ഷിപ്പുകള്‍ക്ക് അംഗീകാരം നല്‍കി.
ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെയും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയിലെയും 2025'26 അധ്യയന വര്‍ഷത്തെ പുതിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണീ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുക.

ഇതനുസരിച്ച്, ഷാര്‍ജ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് 1,400 സ്‌കോളര്‍ഷിപ്പുകളും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ വിദ്യാര്‍ത്ഥികള്‍ക്ക് 178 സ്‌കോളര്‍ഷിപ്പുകളുമാണ് നല്‍കുക.
സ്‌കോളര്‍ഷിപ്പ് അപേക്ഷാ സമയ പരിധി 2025 ഓഗസ്റ്റ് 10 വരെ നീട്ടാന്‍ ശൈഖ് സുല്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേഷണം ചെയ്ത 'ഡയരക്ട് ലൈന്‍' പരിപാടിയില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (സീവ)യിലെ സ്‌കോളര്‍ഷിപ് പ്രോഗ്രാം ഡയരക്ടര്‍ അംന അല്‍ ഉവൈസാണ് അവതാരകന്‍ മുഹമ്മദ് അല്‍ റഈസിക്കൊപ്പം ഈ പ്രഖ്യാപനം നടത്തിയത്.
നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി, സീവ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്‌കോളര്‍ഷിപ് അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് അല്‍ ഉവൈസ് വ്യക്തമാക്കി.

Dr Sheikh Sultan Bin Mohammed Al Qasimi, Supreme Council Member and Ruler of Sharjah, has approved 1,578 new undergraduate scholarships for students at the University of Sharjah and the American University of Sharjah for the academic year 2025-2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  a day ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  a day ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  a day ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  a day ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago