HOME
DETAILS

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്

  
Web Desk
August 01 2025 | 11:08 AM

police have confirmed that the death of a young man in Kothamangalam was murder

കൊച്ചി: കോതമം​ഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ സുഹൃത്തായ ചേലാട് സ്വദേശിനി അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മാതിരപ്പിള്ളി സ്വദേശി അൻസിൽ ചികിത്സയിലിരിക്കെ മരിച്ചത്. മറ്റൊരാളുമായി അടുപ്പത്തിലായ യുവതി അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയതെന്ന് പൊലിസ് കണ്ടെത്തി. 

അൻസിലിനെ അദീന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് വിഷം നൽകിയത്. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോഗിച്ചത്. ചേലോടുള്ള കടയിൽ നിന്നാണ് യുവതി വിഷം വാങ്ങിയത്. വിഷത്തിന്റെ കുപ്പി യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തിലാണ് വിഷം കലർത്തിയതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അൻസിലുമായി യുവതിക്കുണ്ടായിരുന്ന സാമ്പത്തിക ഇടപെടലുകളും കൊലപാതകത്തിന് കാരണമായെന്നാണ് കണ്ടെത്തൽ. 

വിഷം നല്‍കിയതിന് പിന്നാലെ യുവാവിന്റെ അമ്മയ്ക്ക് യുവതി ഫോണ്‍ ചെയ്യുകയും, 'അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ' എന്ന് പറഞ്ഞെന്നും അന്‍സിലിന്റെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. പെണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിലിന്റെ കുടുംബം ഉയര്‍ത്തിയത്. നേരത്തെയും മകനെ വിഷം കൊടുത്ത് കൊല്ലുമെന്ന് യുവതി അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. 

ജൂലൈ 29നാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ അന്‍സിലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദീന തന്നെ ചതിച്ചെന്ന് അന്‍സില്‍ പറഞ്ഞിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്‍സില്‍ മരണപ്പെടുന്നത്.

The police have confirmed that the death of a young man in Kothamangalam was murder. His friend, Adheena from Chelod, has been arrested.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന്‍ സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane

uae
  •  17 hours ago
No Image

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake

uae
  •  18 hours ago
No Image

ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ് | Emirates power bank rules

uae
  •  18 hours ago
No Image

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

Kerala
  •  19 hours ago
No Image

വീട്ടിലെ പ്രശ്‌നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്‌കൂളുകളില്‍ 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും

Kerala
  •  19 hours ago
No Image

അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി

Cricket
  •  20 hours ago
No Image

ന്യൂനപക്ഷങ്ങൾക്കെതിരായ  അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി    

Kerala
  •  20 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  20 hours ago
No Image

യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം

uae
  •  20 hours ago