HOME
DETAILS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

  
August 02 2025 | 01:08 AM

Know the election procedures to find the Vice President of India

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞമാസം രാജിവെച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ഏഴിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. അടുത്തമാസം ഒമ്പതിനാണ് വോട്ടെടുപ്പ്. അന്നു തന്നെ ഫലവും പ്രഖ്യാപിക്കും. ഈ മാസം 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. 25 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഏഴിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും.

ആരാകണം ധന്‍കറിന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ സര്‍ക്കാറിനുള്ളില്‍ ചര്‍ച്ച തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം ഉറപ്പാക്കാന്‍ ഇന്‍ഡ്യ സഖ്യം ആലോചിക്കുന്നുണ്ട്.

ആര്‍ക്കെല്ലാം വോട്ട് ചെയ്യാം ?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 66 (1) ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നത്. ലോക്‌സഭയിലെയും രാജ്യസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുന്നത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് പ്രക്രിയ പ്രസിഡന്റിന് സമാനമാണെങ്കിലും ഇലക്ടറല്‍ കോളജ് വ്യത്യസ്തമാണ്. രാഷ്ട്രപതിയെ കണ്ടെത്താന്‍ സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ക്ക് വോട്ടാവകാശം ഉണ്ടെങ്കിലും ഉപരാഷ്ട്രപതിയുടെ കാര്യത്തില്‍ എം.പിമാര്‍ക്ക് മാത്രമാണ് പരിഗണന. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഇലക്ടറല്‍ കോളജിന്റെ ഭാഗമല്ല. ഇലക്ടറല്‍ കോളജിലെ അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും ബാധകമല്ല.

ജയിക്കാനാവശ്യമായ വോട്ട്

ഒഴിവുകളുള്ള സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ നിലവില്‍ ഇരുസഭകളുടെയും ആകെ ശേഷി 786 ആണ്. പശ്ചിമബംഗാളിലെ ബസിര്‍ഹട്ട് ആണ് ലോക്‌സഭയില്‍ ഒഴിഞ്ഞുകിടക്കുന്ന ഏകസീറ്റ്. ജമ്മുകശ്മീരിലെ അഞ്ചും പഞ്ചാബിലെ ഒന്നും അടക്കം രാജ്യസഭയില്‍ ആറുസീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. നിലവിലെ അംഗബലമനുസരിച്ച് എന്‍.ഡി.എക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയും. സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 394 വോട്ടുകള്‍ ആവശ്യമാണ്. ലോക്‌സഭയില്‍ ഭരണകക്ഷിക്ക് 293 ഉം രാജ്യസഭയില്‍ 129 ഉം അംഗങ്ങള്‍ (ആകെ 422) എന്‍.ഡി.എക്കുണ്ട്.

മത്സരിക്കാന്‍ യോഗ്യത?

ഇന്ത്യന്‍ പൗരനായിരിക്കണം, 35 വയസ്സ് തികയണം, രാജ്യസഭാംഗമായിരിക്കണം, ലാഭകരമായ പദവിയും വഹിക്കരുത്,   നാമനിര്‍ദ്ദേശ പത്രിക കുറഞ്ഞത് 20 വോട്ടര്‍മാര്‍ നിര്‍ദ്ദേശകരായും 20 വോട്ടര്‍മാര്‍ പിന്തുണക്കാരായും വേണം എന്നിങ്ങനെയാണ് മത്സരിക്കാനുള്ള നിബന്ധന.

കാലാവധി

ഉപരാഷ്ട്രപതി അഞ്ച് വര്‍ഷത്തെ കാലാവധി വഹിക്കുന്നുണ്ടെങ്കിലും കാലാവധി അവസാനിച്ചതിനുശേഷം പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ തുടരാം. ഒരു വ്യക്തിക്ക് ഉപരാഷ്ട്രപതിയായി എത്ര തവണയും പ്രവര്‍ത്തിക്കാം. അതിനാല്‍, ഒരു മുന്‍ ഉപരാഷ്ട്രപതിക്ക് വീണ്ടും മത്സരിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് ഒന്നിലധികം തവണ സേവനമനുഷ്ഠിക്കാം. ഡോ. എസ്. രാധാകൃഷ്ണന്‍ (1952, 1962), ഡോ. ഹാമിദ് അന്‍സാരി (2007, 2017) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരമേറ്റിട്ടുണ്ട്.

രാഷ്ട്രപതിയുടെ പങ്ക് 

രാഷ്ട്രപതി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയും രാഷ്ട്രപതിയുടെ പിന്തുടര്‍ച്ചാവകാശത്തില്‍ ആദ്യത്തേതുമാണ് ഉപരാഷ്ട്രപതിയുടെ ഓഫിസ്. 

The 17th vice presidential election will be held on September 9, the Election Commission of India (ECI) announced on Friday, days after Jagdeep Dhankhar's abrupt resignation on July 21. Know the election procedures to find the Vice President of India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  5 hours ago
No Image

ഇത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി; ദുബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  5 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ; ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  5 hours ago
No Image

കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ

Kerala
  •  5 hours ago
No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  5 hours ago
No Image

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

National
  •  6 hours ago
No Image

അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ

uae
  •  6 hours ago
No Image

'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു

International
  •  6 hours ago
No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  6 hours ago