HOME
DETAILS

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

  
Web Desk
August 02 2025 | 17:08 PM

Police Reject Complaints Against Bajrang Dal by Girls Case Not Filed as Station Jurisdiction Changed

ദുർഗ്: ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികൾ നൽകിയ പരാതി നാരായൺപൂർ പൊലിസ് സ്വീകരിക്കാതെ തള്ളി. സംഭവം ദുർഗിൽ നടന്നതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. പരാതി ഓൺലൈനായി നൽകുമെന്ന് പരാതിക്കാർ സൂചിപ്പിച്ചു.

ജ്യോതി ശർമയുൾപ്പെടെ 24 ബജ്‌റംഗ് ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രതാൻ, ബജ്‌റംഗ് ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദിച്ച് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീകൾക്കെതിരെ നിർബന്ധിത മൊഴി നൽകാൻ ശ്രമിച്ചതായും വെളിപ്പെടുത്തി. ഇതോടെ കന്യാസ്ത്രീകളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.

നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ വന്ദന ഫ്രാൻസിസ് സിസ്റ്റർ, സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടന്നതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

അതേസമയം മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ, അങ്കമാലി സ്വദേശികളായ അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പ്രസ്താവിച്ചത്. 

ഒൻപത് ദിവസമായി ദുർഗിൽ ജയിലിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു, ഇത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ്, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. "മതപരിവർത്തനം നടത്തിയ യുവതി അഞ്ചാം വയസ്സിൽ മതം മാറിയതാണ്, ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്," എന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ സാങ്കേതികമായി മാത്രമാണ് എതിർത്തത്, കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വ്യക്തമാക്കി. ജാമ്യം ലഭിച്ചെങ്കിലും എഫ്ഐആർ റദ്ദാക്കുന്നതിനായി പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.

 

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, മതപരിവർത്തന ആരോപണങ്ങളിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ. "ഈ ഒരു ദിനത്തിനായാണ് കാത്തിരുന്നത്. കഠിനമായ അവസ്ഥയിലൂടെ കടന്നുപോയി. ഒരുപാട് പ്രാർത്ഥിച്ചു. കേന്ദ്രം, രാഷ്ട്രീയ പാർട്ടികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ജാമ്യത്തിനായി ഇടപെട്ടു. കൂടെ നിന്ന എല്ലാവർക്കും നന്ദി," അദ്ദേഹം പറഞ്ഞു.

ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ബിലാസ്പുർ എൻഐഎ കോടതി സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കൽ, 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം എന്നീ വ്യവസ്ഥകളാണ് ജാമ്യത്തിന്റെ അടിസ്ഥാനം. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Police in Narayanpur refused to register a complaint by girls against Bajrang Dal, citing the incident occurred in Durg. The complaint, targeting Jyoti Sharma and 24 activists, alleged intimidation, assault, and wrongful confinement. A 21-year-old tribal girl revealed being coerced by Bajrang Dal to testify against nuns, leading to their vindication. The nuns, arrested for alleged forced conversions and human trafficking, were granted bail by the NIA court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  3 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  3 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  3 days ago