HOME
DETAILS

മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ സംഭവത്തിൽ ഇന്ന് മൊഴിയെടുക്കും

  
August 04 2025 | 01:08 AM

Missing equipment incident at medical college Statement to be taken today

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായെന്ന ആരോപണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഇന്നുമുതൽ മൊഴിയെടുക്കും. വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ചിറയ്ക്കൽ ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരുന്നു. ഇന്ന് അദ്ദേഹം ഓഫിസിലെത്തി മൊഴിനൽകും. വകുപ്പുതല അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ കേസ് പൊലിസിന് കൈമാറാനാണ് ധാരണ. 

ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയിൽ തന്നെ ഉണ്ടെന്നും ഡോക്ടർ ഹാരിസ് ചിറയ്ക്കൽ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഉപയോഗിച്ച് പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തതു കൊണ്ടാണ് ഓസിലോസ്‌കോപ്പ് നിലവിൽ ഉപയോഗിക്കാത്തതെന്നും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതിൽ ചില പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ഉപയോഗിക്കാതെ വന്നതെന്നുമാണ് ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കുന്നത്. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കലക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി ഹാരിസിൽനിന്ന് മറുപടി കിട്ടിയശേഷം ഫയൽ മടക്കുകയാണെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 days ago