HOME
DETAILS

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗസ്സയ്ക്കുള്ള സഹായം തുടർന്ന് യു.എ.ഇ; 11 ട്രക്കുകളിൽ 65 ടൺ മെഡിക്കൽ സാധനങ്ങൾ എത്തിച്ചു

  
August 04 2025 | 02:08 AM

UAE continues aid to Gaza in partnership with WHO

 

ദുബൈ/ഗസ്സ: യു.എ.ഇ അതിന്റെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടന(ഡബ്ലിയു.എച്ച്.ഒ)യുമായി ഏകോപിപ്പിച്ച് ഗസ്സ മുനമ്പിലുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യാനുള്ള വെയർ ഹൗസുകളിലേക്ക് അവശ്യ മരുന്നുകളുടെയും മെഡിക്കൽ സാധനങ്ങളുടെയും പുതിയ ബാച്ച് എത്തിച്ചു.

ഉപരോധം മൂലം ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഗുരുതര തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ പിന്തുണ.

 

11 ട്രക്കുകളിൽ ഇന്നലെ ഏകദേശം 65 ടൺ മരുന്നുകൾ ആണ് കൈമാറിയത്. അവയിൽ, ജീവൻ രക്ഷാ മരുന്നുകളും ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്ന ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി രൂപകൽപന ചെയ്ത അവശ്യ മെഡിക്കൽ സാധനങ്ങളും ഉൾപ്പെടുന്നു.

ഗസ്സയുടെ ആരോഗ്യ സംരക്ഷണ മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിൽ ഒന്നായി ഡബ്ലിയു.എച്ച്.ഒ പ്രതിനിധികൾ യു.എ.ഇയെ പ്രശംസിച്ചു. ഗസ്സ മുനമ്പിലേയ്ക്ക് അടിയന്തര ആശ്വാസം എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

 

രൂക്ഷമായ ഔഷധ ക്ഷാമം ലഘൂകരിക്കാനും ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെയും വർധിച്ചു വരുന്ന മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി വർധി

പ്പിക്കുന്നതിനും ഈ സഹായം നേരിട്ട് ഉപകരിക്കുമെന്ന് ലോകാരോഗ്യ സംഘടന എടുത്തു പറഞ്ഞു.

 

ഓപറേഷൻ ഷിവൽറസ് നൈറ്റ് 3ന്റെ ചട്ടക്കൂടിന് കീഴിൽ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഗസ്സയ്ക്ക് ബഹുമുഖ പിന്തുണ യു.എ.ഇ നൽകുന്നത് തുടരുകയാണ്. ഇത് ഫലസ്തീൻ ജനതയോടുള്ള ഇമാറാത്തതിന്റെ ഉറച്ച മാനുഷിക പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണ്.

As part of its ongoing humanitarian efforts and in coordination with the World Health Organisation (WHO), the UAE has delivered a new batch of essential medicines and medical supplies to WHO warehouses in preparation for distribution to hospitals across the Gaza Strip. This support comes amid a severe collapse of the healthcare system caused by the ongoing blockade.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

Kerala
  •  15 hours ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  15 hours ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  15 hours ago
No Image

എലിപ്പനി മരണം വർധിക്കുന്നു; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 95 പേർ

Kerala
  •  15 hours ago
No Image

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

Kerala
  •  16 hours ago
No Image

മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ സംഭവത്തിൽ ഇന്ന് മൊഴിയെടുക്കും

Kerala
  •  16 hours ago
No Image

മന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയിലും മാറ്റമില്ല; വിസി നിയമനത്തിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

Kerala
  •  16 hours ago
No Image

കേരളത്തിൽ നാല് ദിവസം കൂടി തീവ്രമഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  16 hours ago
No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  a day ago
No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  a day ago