
പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയതിന് കേസെടുത്ത് പൊലിസ്

മുംബൈ: പൊതുസ്ഥലത്ത് വച്ച് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയ നിയമം നിലവില്‍ വന്നതിന് ശേഷം ആദ്യമായി മുംബൈയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദുജ ആശുപത്രിക്ക് സമീപം എല്‍ജെ റോഡിലെ കബൂതര്‍ഖാനയ്ക്ക് സമീപം പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട ചില ആളുകള്‍ക്കെതിരെയാണ് മാഹിം പൊലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകള്‍ക്ക് ഭക്ഷണം നല്കുന്നത്് ദീര്‍ഘകാലമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പുതിയ കേസ്.
പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരല്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് കാണിച്ച് കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികള്‍ രാവിലെ 6:50 ഓടെ ഒരു ഇരുചക്ര വാഹനത്തില്‍ എത്തി കബൂതര്‍ഖാനയില്‍ പ്രാവുകള്‍ക്കായി ധാന്യങ്ങള്‍ വിതറിക്കൊടുക്കുകയായിരുന്നു.
നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്തതിനാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാല്‍ വാഹനം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു. ബിഎന്‍എസ്. സെക്ഷന്‍ 223 (പൊതുപ്രവര്‍ത്തകന്റെ ഉത്തരവ് ലംഘിക്കല്‍), 270 (അണുബാധ പരത്താന്‍ സാധ്യതയുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തി), 271 (ക്വാററൈന്‍ നിയമങ്ങള്‍ ലംഘിച്ചുള്ള അശ്രദ്ധമായ പ്രവൃത്തി) എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് ഇടക്കാല ആശ്വാസം നല്കാന് നേരത്തെ വിസമ്മതിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുന്നതില്‍ ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണിയും ആരിഫ് ഡോക്ടറും ഉള്‍പ്പെട്ട ബോംബെ ഹൈക്കോടതി ബെഞ്ച് അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
'അവര്‍ നിയമം അനുസരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിയമം അവരെ പിടികൂടണം' -എന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികള്‍ പൊതുശല്യമാണെന്നും മനുഷ്യജീവന് അപകടമുണ്ടാക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതിതോടെ ബിഎംസി കര്‍ശന നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദാദര്‍ വെസ്റ്റിലെ പ്രശസ്തമായ കബൂതര്‍ഖാനയിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുനീക്കുകയും പ്രാവുകള്‍ക്കുള്ള തീറ്റ നീക്കം ചെയ്യുകയും ചെയ്തു.
നിലവില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ബീറ്റ് മാര്‍ഷല്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായവും ഇതിനുണ്ടാകും. ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ സിസിടിവി നിരീക്ഷണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നടപടിക്കെതിരെ മൃഗസംരക്ഷണ ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ഹിയറിങ് ഓഗസ്റ്റ് ഏഴിന് നടക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സൂപ്രീം കോടതി തള്ളി
National
• 14 hours ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• 14 hours ago
അനസ്തേഷ്യ നല്കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 14 hours ago
ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം
National
• 14 hours ago
ധര്‍മ്മസ്ഥലയിലെ എസ്ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്
National
• 14 hours ago
മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast
uae
• 14 hours ago
നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്
Kerala
• 15 hours ago
ഈ വാരാന്ത്യത്തില്‍ യുഎഇയില്‍ അടച്ചിടുന്ന റോഡുകളുടെയും വഴി തിരിച്ചുവിടുന്ന റോഡുകളുടെയും കംപ്ലീറ്റ് ലിസ്റ്റ് | Complete list of UAE road diversions and closures
uae
• 15 hours ago
നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 15 hours ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ
latest
• 15 hours ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• 16 hours ago
ടെസ്ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• 16 hours ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 16 hours ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• 17 hours ago
ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്സ് | Emirates power bank rules
uae
• 18 hours ago
ആരോപണങ്ങള്‍ക്ക് മറുപടി; ബോക്സിലുണ്ടായിരുന്ന നെഫ്രോസ്കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്
Kerala
• 19 hours ago
വീട്ടിലെ പ്രശ്നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്കൂളുകളില്‍ 'ഹെല്പ് ബോക്സ്' സ്ഥാപിക്കും
Kerala
• 19 hours ago
അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി
Cricket
• 20 hours ago
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
Kerala
• 20 hours ago
'ഇസ്റാഈല്‍ കാബിനറ്റ് ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City
International
• 21 hours ago
ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ
auto-mobile
• 17 hours ago
കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന് സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane
uae
• 17 hours ago
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Kerala
• 17 hours ago