HOME
DETAILS

10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം; സ്‌കൂളുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളിറക്കി സി.ബി.എസ്.ഇ; ചിലപ്പോള്‍ മിന്നല്‍ പരിശോധന

  
August 07 2025 | 01:08 AM

CBSE reaffirms 75 attendance rule for board exams

ന്യൂഡല്‍ഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ). ഹാജര്‍ നില സംബന്ധിച്ച വ്യവസ്ഥ 2026 ലെ ബോര്‍ഡ് പരീക്ഷകള്‍ക്കു നിര്‍ബന്ധമാണ്. ആവശ്യത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥികളെ അയോഗ്യരായി കണക്കാക്കുമെന്ന് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. പഠനവുമായി ബന്ധപ്പെട്ട് അച്ചടക്കം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 
അതേസമയം, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ/ രാജ്യാന്തര തലങ്ങളിലെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് മതിയായ കാരണങ്ങളുള്ളവര്‍ക്കും ഹാജര്‍നിലയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ഇവര്‍ക്ക് പകുതി ഹാജര്‍ മതിയാകും.

അത്തരം കാരണങ്ങളുള്ള വിദ്യാര്‍ഥികള്‍ അക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലാണ് ഇളവിനുള്ള അപേക്ഷ നല്‍കേണ്ടത്. എഴുതി നല്‍കിയ അപേക്ഷയില്ലെങ്കില്‍ അവധി നിയമവിരുദ്ധമായി കണക്കാക്കി വിദ്യാര്‍ഥിയെ അയോഗ്യനാക്കി നോണ്‍ അറ്റന്‍ഡിങ്/ ഡമ്മി കാന്റിഡേറ്റ് ആയി മാറ്റിനിര്‍ത്തും. വിദ്യാര്‍ഥികളുടെ ഹാജര്‍ നില പരിശോധിച്ച് സ്‌കൂള്‍ അധികൃതര്‍ കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിച്ച് ക്ലാസ് ടീച്ചറും പ്രിന്‍സിപ്പലും/പ്രധാനാധ്യാപകനും ഒപ്പുവയ്ക്കുകയും വേണം. 
പതിവായി അവധിയെടുക്കുകയോ മതിയായ ഹാജരില്ലാത്തതോ ആയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തണം. ഇക്കാര്യം രജിസ്റ്റേര്‍ഡ് പോസ്റ്റ് അല്ലെങ്കില്‍ ഇമെയില്‍ വഴിയാണ് മാതാപിതാക്കളെ അറിയിക്കേണ്ടത്. മെഡിക്കല്‍ ലീവ് അപേക്ഷകള്‍ക്കൊപ്പം സര്‍ക്കാര്‍ അംഗീകൃത ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. അവധി ലഭിച്ച ഉടന്‍ തന്നെ അത്തരം എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തവും അച്ചടക്കവുമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കലും സ്ഥിരമായ ഹാജര്‍ കൊണ്ടുള്ള ലക്ഷ്യമാണെന്ന് ബോര്‍ഡ് പറഞ്ഞു. 


മിന്നല്‍ പരിശോധന നടത്തും

വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കുന്നതിന് സി.ബി.എസ്.എ അധികൃതര്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. പരിശോധനകളില്‍ ഹാജര്‍ രേഖകള്‍ ശരിയല്ലെന്ന് കണ്ടാല്‍ സ്‌കൂളുകള്‍ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരും.


പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

* സി.ബി.എസ്.ഇയുടെ മിന്നല്‍ പരിശോധനകളില്‍ ഹാജര്‍ രേഖകള്‍ പരിശോധിക്കും. അതിനാല്‍ രേഖകള്‍ സമയബന്ധിതമായി സൂക്ഷിക്കുകയും അംഗീകൃത ഉദ്യോഗസ്ഥരും ക്ലാസ് അധ്യാപകരും സാധൂകരിക്കുകയും വേണം.

* 2026 ജനുവരി ഒന്ന് വരെയുള്ള ഹാജര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളുടെ യോഗ്യത തീരുമാനിക്കുക. ഈ തീയതിക്ക് ശേഷമുള്ള ഹാജര്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്തതാണെങ്കിലും പരിഗണിക്കില്ല.

* 2026 ജനുവരി ഏഴിനുള്ളില്‍ സ്‌കൂളുകള്‍ ഔദ്യോഗിക പങ്കാളിത്ത രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനുകള്‍ അല്ലെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പിന്തുണയ്ക്കുന്ന കുറഞ്ഞ ഹാജര്‍നിലയുടെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇളവിനെ സാധൂകരിക്കുന്ന പ്രസക്തമായ എല്ലാ രേഖകളും സൂക്ഷിക്കണം. വൈകി സമര്‍പ്പിച്ചത് പരിഗണിക്കില്ല.

Central Board of Secondary Education (CBSE) has reiterated its rule requiring students to have at least 75 percent attendance in order to be eligible to appear for the Class 10 and Class 12 board examinations in the 2025-26 academic year

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

International
  •  2 days ago
No Image

79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

National
  •  2 days ago
No Image

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്

International
  •  2 days ago
No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  2 days ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  2 days ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  2 days ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  2 days ago