HOME
DETAILS

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

  
Web Desk
August 14 2025 | 16:08 PM

Double Murder in Alappuzha Son Arrested for Stabbing Parents to Death

ആലപ്പുഴ: ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ സ്വന്തം മാതാപിതാക്കളെ ക്രൂരമായി കുത്തിക്കൊന്ന ഭീകര സംഭവത്തിൽ പ്രദേശം നടുങ്ങി. കൊമ്മാടിക്ക് സമീപമുള്ള മന്നത്ത് വാർഡിലെ പനവേലി പുരയിടത്തിൽ കഴിഞ്ഞ രാത്രി നടന്ന സംഭവത്തിൽ ആഗ്നസ്, തങ്കരാജ് ദമ്പതികളാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മകൻ ബാബു (47)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും, മുമ്പും മാതാപിതാക്കളെ മർദിച്ചതായി പൊലീസിന്റെ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അന്നേതുടർന്ന് പൊലീസിന്റെ ഇടപെടലിൽ ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പ്രശ്നങ്ങൾ തുടർന്നു.

 രാത്രി ബാബു വീണ്ടും മദ്യപിച്ച് വീട്ടിലെത്തുകയും വാക്കുതർക്കത്തിനിടെ മാതാപിതാക്കളെ കുത്തിക്കൊല്ലുകയും ചെയ്തു. തുടർന്ന് ഭർത്തൃവീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് മാതാപിതാക്കളെ കൊന്നതായി അറിയിച്ചു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തുന്നതിനുമുമ്പ് ഇയാൾ സ്ഥലം വിട്ടു.

വാർത്ത ലഭിച്ച് എത്തിയ പൊലീസ്, രക്തത്തിൽ കുളിച്ച് കിടന്ന ആഗ്നസിനെയും തങ്കരാജിനെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ഇരുവരും വഴിമധ്യേ മരിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ ബാറിൽ നിന്ന് മദ്യലഹരിയിൽ ആയിരുന്ന പ്രതിയെ പൊലീസ് പിടികൂടി.

A double murder was reported in Kommady, Alappuzha, where a man allegedly stabbed his parents, Agnes and Thankaraj, to death. The accused, identified as their son Babu (47), was arrested by police shortly after the incident. The motive remains unclear, and an investigation is underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  6 hours ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  6 hours ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  6 hours ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  7 hours ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  7 hours ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി

Kerala
  •  7 hours ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്‌സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും

uae
  •  7 hours ago
No Image

രേണുകസ്വാമി കൊലക്കേസ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് ഒരാളുടെ ജനപ്രീതി ഇളവിന് കാരണമല്ല; സുപ്രീം കോടതി ജാമ്യം റദ്ദാക്കി, നടൻ ദർശനും പവിത്ര ഗൗഡയും അറസ്റ്റിൽ

National
  •  8 hours ago
No Image

യുഎഇയിൽ കാർഡ് സ്കിമ്മിങ് തട്ടിപ്പ് വർധിക്കുന്നു; തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?

uae
  •  8 hours ago
No Image

ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം

Kerala
  •  9 hours ago