HOME
DETAILS

79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

  
Web Desk
August 15 2025 | 01:08 AM

79th independence day nation celebrates in grandeur vibrant festivities across state

ന്യൂഡൽഹി/ തിരുവനന്തപുരം: എല്ലാ പ്രിയ വായനക്കാര്‍ക്കും സുപ്രഭാതത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍. 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് രാജ്യം. അടിമത്തത്തിന്റെ ഇരുണ്ട യുഗത്തിന് വിട നൽകി പ്രതീക്ഷയുടെ പുതുപുലരിയിലേക്ക് ഇന്ത്യ ഉണർന്ന ഈ ദിനത്തിൽ ചെങ്കോട്ടയിൽ വിപുലമായ ചടങ്ങുകൾക്ക് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ന് രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്നോടിയായി ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അർപ്പിക്കും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. സേനകളെ പ്രത്യേകം അഭിനന്ദിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 'നയാ ഭാരത്' ആണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രമേയം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വാഗതം ചെയ്യും. ദേശീയ പതാകയും ഓപ്പറേഷൻ സിന്ദൂർ ലോഗോയും വഹിക്കുന്ന രണ്ട് എംഐ 17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി ചടങ്ങിന് ഉഷ്മളത പകരും. ‘നയാ ഭാരത്’ എന്ന ആശയത്തിന് അനുസൃതമായാണ് ഇത്തവണത്തെ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. സമ്പന്നവും സുരക്ഷിതവും ധീരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എന്തെല്ലാം പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്പെഷ്യൽ ഒളിമ്പിക്സ് 2025-ലെ അത്‌ലറ്റുകൾ, ഖേലോ ഇന്ത്യ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾ, മികച്ച കർഷകർ, ഗ്രാമമുഖ്യന്മാർ, യുവ എഴുത്തുകാർ, സംരംഭകർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ ഉൾപ്പെടെ ഏകദേശം 5000 പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനകളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡിന് പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി ഭാവന നേതൃത്വം നൽകും.

പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്യും.

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തും. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

 

 

India marked its 79th Independence Day with vibrant celebrations across the nation. From the iconic Red Fort in Delhi, where the Prime Minister hoisted the national flag and addressed the country, to local events in cities and villages, the day was filled with patriotic fervor. Cultural programs, flag-hoisting ceremonies, and tributes to freedom fighters highlighted the spirit of unity and pride



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്

International
  •  a day ago
No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  a day ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  a day ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  a day ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  a day ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  a day ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  a day ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  a day ago