
വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

തിരുവനന്തപുരം: ബാങ്ക് ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർമിച്ച് നൽകിയ യുവതിയെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന റസൽപുരം തേമ്പാമുട്ടം എള്ളുവിള വീട്ടിൽ എസ്. ചിഞ്ചു ദാസ് (34) ആണ് പിടിയിലായത്. 2023 മാർച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു സ്വകാര്യ ബാങ്കിൽ ജോലിക്കായി അപേക്ഷിച്ച യുവാവിന്, നിശ്ചിത തുക ഈടാക്കിയ ശേഷം ചിഞ്ചു വ്യാജ പിസിസി നൽകി. എന്നാൽ, ഈ സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിച്ചപ്പോൾ, അതിന്റെ ആധികാരികതയിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു.
യുവാവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ, ചിഞ്ചു കമ്പ്യൂട്ടറിൽ മുൻകൂട്ടി സേവ് ചെയ്ത സർട്ടിഫിക്കറ്റുകൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത്, ആവശ്യക്കാർക്ക് പണം വാങ്ങി നൽകിയിരുന്നതായി കണ്ടെത്തി. ഇതിനായി ഈടാക്കിയ തുക ചിഞ്ചുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ലഭിച്ചിരുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ചിഞ്ചു, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതുവരെ ഇവർക്കെതിരെ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും, സമാനമായ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
S. Chinju Das (34), an employee at the Ooruttambalam Akshaya Center, was arrested by Maranalloor Police for creating a fake police clearance certificate (PCC) for a bank job applicant. In March 2023, Chinju provided a forged PCC to a youth for a fee. Bank authorities, suspecting its authenticity, alerted the police, who confirmed the fraud. Investigations revealed Chinju used Photoshop to edit pre-saved certificates for clients. After going into hiding, her anticipatory bail plea was rejected by the High Court. Police are probing for similar frauds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്
International
• 5 hours ago
പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി
Kerala
• 5 hours ago
സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 5 hours ago
ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു
National
• 6 hours ago
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു
Kerala
• 6 hours ago
ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ
Kerala
• 6 hours ago
സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു
Saudi-arabia
• 6 hours ago
സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ
Kerala
• 6 hours ago
ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ
National
• 6 hours ago
ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു
International
• 7 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി
Kerala
• 7 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും
uae
• 7 hours ago
രേണുകസ്വാമി കൊലക്കേസ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് ഒരാളുടെ ജനപ്രീതി ഇളവിന് കാരണമല്ല; സുപ്രീം കോടതി ജാമ്യം റദ്ദാക്കി, നടൻ ദർശനും പവിത്ര ഗൗഡയും അറസ്റ്റിൽ
National
• 8 hours ago
യുഎഇയിൽ കാർഡ് സ്കിമ്മിങ് തട്ടിപ്പ് വർധിക്കുന്നു; തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
uae
• 8 hours ago
തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി
Kerala
• 10 hours ago
2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്
uae
• 10 hours ago
നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര
Kerala
• 10 hours ago
ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 10 hours ago
ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം
Kerala
• 9 hours ago
യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തി; പ്രതിയോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 9 hours ago
തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ്
uae
• 9 hours ago