HOME
DETAILS

സുപ്രഭാതം കാംപയിൻ: മലപ്പുറം ഈസ്റ്റിൽ എസ്.കെ.എസ്.എസ്.എഫ് കർമപരിപാടികൾക്ക് രൂപം നൽകി

  
August 07 2025 | 14:08 PM

suprabhaatham campaign malappuram east district skssf

മലപ്പുറം: സുപ്രഭാതം പന്ത്രണ്ടാമത് കാംപയിനിൽ  മലപ്പുറം ഈസ്റ്റ് ജില്ലയിൽ വിവിധ കർമപരിപാടികൾക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി രൂപംനൽകി. കാംപയിനിൽ ജില്ലയിലെ സ്‌കൂൾ,കോളജുകളിൽ സ്‌നേഹപൂർവം സുപ്രഭാതം പദ്ധതി നടപ്പിലാക്കും. എസ്.കെ.എസ്.എസ്.എസ്.എഫ് കമ്മിറ്റികളുടേയും സ്‌പോൺസർമാരുടേയും സഹകരണത്തോടെയാണ് പത്രം വിദ്യാലയങ്ങൾക്ക് കൈമാറുക. 

വരിക്കാരെ ചേർക്കുന്നതോടനുബന്ധിച്ച് മേഖല, ക്ലസ്റ്റർ, യൂനിറ്റ് തലങ്ങളിൽ സുപ്രഭാതം സന്ദേശ പ്രചാരണം നടത്തും. ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചുവരുന്ന വിദ്യാപ്രഭാതത്തെ ആസ്പദമാക്കി ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വിദ്യാപ്രഭാതം ടാലന്റ് എക്‌സാം നടത്തും. മികച്ച പ്രവർത്തനങ്ങൾക്ക് സുപ്രഭാതം പ്രഥമ ചെയർമാൻ കോട്ടുമല ബാപ്പു മുസ് ലിയാരുടെ സ്മരണക്കായി എക്‌സലെൻസി അവാർഡുകൾ നൽകും. 

കാംപയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മേഖല, ക്ലസ്റ്റർ, യൂനിറ്റ് കമ്മിറ്റികൾ സജീവമായി പങ്കാളികളാവണമെന്ന്  ജില്ലാ പ്രസിഡന്റ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ കീഴ്ഘടകങ്ങളോട് അഭ്യർഥിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സയ്യിദ് ഒ.എം സൈനുൽ ആബിദ് തങ്ങൾ മേലാറ്റൂർ(ചെയർമാൻ),ഇസ്മാഈൽ അരിമ്പ്ര (കൺവീനർ), സ്വാലിഹ് വണ്ടൂർ,നസ്‌റുല്ല പുല്ലങ്കോട്,അൻവർ പുലാമന്തോൾ( അംഗങ്ങൾ) ആയി കാംപയിൻ സമിതിക്ക് രൂപം നൽകി. ഇരുപത് മേഖലാതലത്തിലും ക്ലസ്റ്റർ തലങ്ങളിലും കോഡിനേറ്റർമാരെ നിയമിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 

യോഗത്തിൽ വൈസ് പ്രസിഡന്റ്  കെ.ടി റിയാസ് കൊട്ടപ്പുറം അധ്യക്ഷനായി.ട്രഷറർ സയ്യിദ് ഒ.എം സൈനുൽആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുസലീംയമാനി, ജോ.സെക്രട്ടറിമാരായ സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ,സമദ് മാസ്റ്റർ വാഴയൂർ,ഓ#ഗനൈസിംങ് സെക്രട്ടറിമാരായ സ്വാലിഹ് വണ്ടൂർ,നസ്‌റുല്ല പുല്ലങ്കോട്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുലൈമാൻ മാഹിരി ഉഗ്രപുരം,ഫള്‌ലുറഹ്മാൻ ഫൈസി മുണ്ടക്കുളം,അൻവർ പുലമാന്തോൾ,എൻ.പി അനസ് പൂക്കോട്ടൂർ ചർച്ചയിൽ പങ്കെടുത്തു.വർക്കിംങ് സെക്രട്ടറി മുഹ്‌സിൻ മാസ്റ്റർ വെള്ളില സ്വാഗതവും ജോ.സെക്രട്ടറി ഇസ്മാഈൽ അരിമ്പ്ര നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ

auto-mobile
  •  2 days ago
No Image

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  2 days ago
No Image

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

Saudi-arabia
  •  2 days ago
No Image

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  2 days ago
No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം

National
  •  2 days ago
No Image

ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്

National
  •  2 days ago
No Image

മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast

uae
  •  2 days ago
No Image

നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്

Kerala
  •  2 days ago