HOME
DETAILS

ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി

  
August 10, 2025 | 1:32 AM

RS MP Kapil Sibal raises concern on absence of Dhankhar

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ ജഗ്ദീപ് ധന്‍ഖര്‍ എവിടെയെന്ന ചോദ്യം ചര്‍ച്ചയാകുന്നു. ഇതുസംബന്ധിച്ച് രാജ്യസഭാ എം.പിയും അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്തുവന്നതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ധര്‍ഖറിനെ രാജിവച്ച ശേഷം പിന്നീട് കണ്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

 'ജൂലൈ 22നാണ് ധന്‍ഖര്‍ രാജിവയ്ക്കുന്നത്. അന്ന് മുതല്‍ ഇന്നലെ വരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല. വ്യക്തിപരമായി എനിക്ക് ബന്ധമുള്ള വ്യക്തിയാണ്. അദ്ദേഹം എന്റെ കൂടെ നിരവധി കേസുകള്‍ വാദിച്ചിരുന്ന ഒരു അഭിഭാഷകനായിരുന്നു. എനിക്ക് ആശങ്കയുണ്ട്. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരമില്ല' സിബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദ്ദേഹം ഔദ്യോഗിക വസതിയില്‍ ഇല്ല. രാജിവച്ച ദിവസം മുതല്‍ അദ്ദേഹത്തെ വിളിക്കുമ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറി ഫോണെടുത്ത് അദ്ദേഹം വിശ്രമത്തിലാണെന്ന് പറയുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെടാന്‍ പറ്റാത്തത്. അദ്ദേഹത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഒരു വാര്‍ത്തയും ഇല്ല. അദ്ദേഹം എവിടെയാണെന്ന് അറിയാന്‍ എന്തു ചെയ്യും. അതിനായി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യേണ്ടി വരുമോ.

രാജ്യചരിത്രത്തില്‍ ഇത്തരം സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ. താന്‍ പോയി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നത് നല്ലതായി തോന്നുന്നില്ല. അതിനാല്‍, അമിത്ഷാ അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് പരസ്യപ്രസ്താവന നടത്തണമെന്നും സിബല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാലാണ് ധന്‍ഖര്‍ രാജിവച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ധന്‍ഖറിന് യാത്രയയപ്പ് നല്‍കാത്തതും വിടവാങ്ങല്‍ പ്രസംഗം ഉണ്ടാകാതിരുന്നതും ചര്‍ച്ചയായിരുന്നു. അപ്രതീക്ഷിതമായി ജൂലൈ 21ന് രാത്രിയാണ് സാമൂഹമാധ്യമത്തിലൂടെ ധന്‍ഖര്‍ രാജി വിവരം അറിയിച്ചത്.

അതേസമയം, ജഗ്ദീപ് ധന്‍ഖറെയും അടുത്തിടെ നിര്യാതനായ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെയും കുറിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയ വക്താവിനെ ബി.ജെ.പി പുറത്താക്കി. രാജസ്ഥാനിലെ പാര്‍ട്ടി വക്താവ് കൃഷ്ണ കുമാര്‍ ജാനുവിനെ ആറുവര്‍ഷത്തേക്കാണ് ബി.ജെ.പിപുറത്താക്കിയത്.
ബി.ജെ.പിയെയും പാര്‍ട്ടി നിലപാടിനെയും വിമര്‍ശിച്ചുള്ള വിഡിയോ രണ്ടാഴ്ച മുമ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സത്യപാല്‍ മാലിക്കിനോടുള്ള പാര്‍ട്ടിയുടെ അവഗണനയെക്കുറിച്ചും ധന്‍ഖറിന്റെ രാജി സംബന്ധിച്ചുമായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. ഇതേച്ചൊല്ലി അദ്ദേഹത്തിന് പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പിന്നാലെ മരണാനന്തരം സത്യപാല്‍ മാലിക്കിനോടുള്ള അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജാട്ടുകളില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ആരോപണം ആവര്‍ത്തിച്ചു. ധന്‍ഖറിന് യാത്രയയപ്പ് നല്‍കിയില്ലെന്നും പാര്‍ട്ടി അദ്ദേഹത്തെ അവഹേളിച്ചെന്നും പറയുകയുണ്ടായി. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, പ്രവീണ്‍ തൊഗാഡിയ, സഞ്ജയ് ജോഷി, വസുന്ധര രാജെ എന്നിവരെ മാറ്റിനിര്‍ത്തിയതിന്റെ ബാക്കിയാണ് ഇപ്പോഴത്തേതും എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. കാരണംകാണിക്കല്‍ നോട്ടിസിന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. 

RS MP Kapil Sibal raises concern on ‘absence’ of Jagdeep Dhankhar 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  2 months ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 months ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  2 months ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  2 months ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  2 months ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  2 months ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  2 months ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  2 months ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  2 months ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  2 months ago