HOME
DETAILS

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

  
Web Desk
August 13 2025 | 09:08 AM

Congress Releases Powerful Video Exposing Voter Fraud in India

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടിനെതിരായ പോരാട്ടത്തില്‍ പ്രചാരണ വിഡിയോയുമായി കോണ്‍ഗ്രസ്. എത്ര കൂസലില്ലാതെയാണ് ഒരു ജനാധിപത്യ രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനമായ മൗലികാവകാശത്തെ കവര്‍ന്നെടുത്തതെന്ന് കാണിക്കുന്നതാണ് വീഡിയോ. അധികാരികളുടെ ഒത്താശയോടെ എങ്ങനെയാണ് പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതെന്ന് കൃത്യമായി ഈ കുഞ്ഞു വീഡിയോയില്‍ കാണിക്കുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റ് ചെയ്തതാണ് വീഡിയോ. 

 വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാനും വോട്ട് ചോരി എന്ന വെബ്സൈറ്റ് തയാറാക്കിയതിന് പിന്നാലെയാണ് വീഡിയോയും പുറത്തിറക്കിയിരിക്കുന്നത്. വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലര്‍ വോട്ട് ചെയ്ത് മടങ്ങുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രായമായവരുടെയും സ്ത്രീകളുടെയും വോട്ട് പോലും ബി.ജെ.പി പ്രവര്‍ത്തകര്‍ പോള്‍ ചെയ്യുകയാണെന്ന് വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.  വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷകള്‍ നടത്തുന്ന പ്രചാരണപരിപാടികളുടെ ഭാഗമാണ് വീഡിയോ. 'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ്' എന്ന  ഓര്‍മപ്പെടുത്തലോടെയാണ് രാഹുല്‍ ഗാന്ധി വിഡിയോ പങ്കുവെച്ചത്.

വോട്ട് ചെയ്യാനായി രണ്ടുപേര്‍ പോളിങ് ബൂത്തിലെത്തുന്നതാണ് വിഡിയോയുടെ തുടക്കം. ആ സമയം പോളിങ് ബൂത്തില്‍നിന്ന് രണ്ട് യുവാക്കള്‍ പുറത്തേക്ക് വരുന്നു. അവര്‍ വോട്ട് ചെയ്യാനെത്തിയവരോട് നിങ്ങളുടെ പേരെന്താണെന്ന് ചോദിക്കുന്നു. പേരുപറയുമ്പോള്‍ അത് ഞാനല്ലേ എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് യുവാക്കള്‍ തിരിച്ചുചോദിക്കുക്കുകയും വോട്ട് ചെയ്യാനെത്തിയവരോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പോളിങ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിങ്ങള്‍ ചെയ്തോളൂ, ഞാന്‍ നോക്കിക്കോളാമെന്ന് യുവാക്കളോട് പറഞ്ഞ് കണ്ണടക്കുന്നു- ഇതാണ്  വിഡിയോ.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. തെളിവുകള്‍ സഹിതം അദ്ദേഹം പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ആരോപണത്തിന് തെളിവ് നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമാമിഷന്‍ പ്രതികരിച്ചത്.  

പിന്നാലെ രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടയില്‍ നേര്‍ക്കു നേര്‍ പോര് മുറുകുകയാണ്. ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തതിന് തെളിവ് എവിടെ എന്ന് ചോദിച്ച് കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയക്കുക വെര ചെയ്തു. തെളിവുണ്ടെങ്കില്‍ സത്യപ്രസ്താവനയിലൂടെ നല്‍കാനാണ് കമീഷന്‍ നിര്‍ദേശം. മഹാരാഷ്ട്ര, ഹരിയാന സി.ഇ.ഒമാരും ഇക്കാര്യത്തില്‍ രാഹുലിന് കത്ത് നല്‍കിയിട്ടുണ്ട്.  ഇതിന് തയാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding

uae
  •  6 hours ago
No Image

മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന്‍ കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ 

Kerala
  •  6 hours ago
No Image

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

uae
  •  7 hours ago
No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  7 hours ago
No Image

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

National
  •  7 hours ago
No Image

അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

uae
  •  7 hours ago
No Image

പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേ​ഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും

Kerala
  •  8 hours ago
No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  8 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  8 hours ago