HOME
DETAILS

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

  
August 13 2025 | 12:08 PM

Abu Dhabi Court Orders AED 7000 compensation to Online Fraud Victim

അബൂദബി: ഓൺലൈൻ തട്ടിപ്പിലൂടെ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5,000 ദിർഹം തട്ടിയെടുത്ത കേസിൽ, പ്രതികളോട് ഇരയ്ക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. 

കോടതി രേഖകൾ പ്രകാരം, ഒരു റെസ്റ്റോറന്റിന്റെ ഓൺലൈൻ പരസ്യം കണ്ട് ഓർഡർ നൽകാൻ ശ്രമിച്ച പരാതിക്കാരനോട് പ്രതികൾ അയച്ച ലിങ്ക് വഴി 11 ദിർഹം അടയ്ക്കാൻ ആവശ്യപ്പെടപ്പെട്ടു. എന്നാൽ, ലിങ്ക് തുറന്നതോടെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5,000 ദിർഹം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഇയാൾ ബാനി യാസ് പബ്ലിക് പ്രോസിക്യൂഷനിൽ ക്രിമിനൽ പരാതി നൽകിയത്.

പ്രാഥമിക വിചാരണയിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഓരോരുത്തർക്കും മൂന്ന് മാസം തടവും 20,000 ദിർഹം പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിന്നീട് പ്രതികൾ അപ്പീൽ നൽകിയതിനെ തുടർന്ന് പിഴത്തുക 7,000 ദിർഹമായി കുറയ്ക്കുകയായിരുന്നു.

ക്രിമിനൽ ശിക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, തട്ടിയെടുത്ത 5,000 ദിർഹവും അധിക നഷ്ടപരിഹാരമായി 2,000 ദിർഹവും അടക്കം ആകെ 7,000 ദിർഹം ഇരയ്ക്ക് നൽകാൻ പ്രതികളോട് സിവിൽ കോടതി ഉത്തരവിട്ടു.

 

an abu dhabi court has ordered a fraudster to pay aed 7,000 in compensation to a victim of online fraud, highlighting the uae’s strict stance against cybercrime.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  7 hours ago
No Image

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

National
  •  7 hours ago
No Image

അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

uae
  •  7 hours ago
No Image

പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേ​ഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും

Kerala
  •  8 hours ago
No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  8 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  8 hours ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  8 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  9 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  9 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  10 hours ago