HOME
DETAILS

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

  
August 13 2025 | 09:08 AM

Ministry of Education Announces Second Phase of Academic Certificate Registration

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം (MOE) ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റുകളുടെ ആദ്യഘട്ട രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായതായി മന്ത്രാലയം സ്ഥിരീകരിച്ചു. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരിശോധനാ സമിതിയുടെ ആവശ്യപ്രകാരമാണ് ഈ നടപടി.

മന്ത്രാലയത്തിന്റെ ഒരു പത്രക്കുറിപ്പിൽ, 2000 ജനുവരി ഒന്ന് മുതൽ അക്കാദമിക് യോഗ്യത നേടിയ എല്ലാ ജീവനക്കാരെയും (കുവൈത്തികളും വിദേശികളും) ഈ ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെയും പുതിയ യോഗ്യതകൾ നേടിയവരെയും പുതുതായി നിയമിച്ച ജീവനക്കാരെയും ഇതിൽ ഉൾപെടുത്തും.

ജീവനക്കാർ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 'അഡ്മിനിസ്ട്രേറ്റീവ് സർവിസസ്' ഐക്കണിലെ 'മൈ അക്കാദമിക് സർട്ടിഫിക്കറ്റ്സ്' വിഭാഗത്തിൽ പ്രവേശിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അക്കാദമിക് യോഗ്യതയുടെയും തുല്യതാ സർട്ടിഫിക്കറ്റിന്റെയും ഫോട്ടോകോപ്പി അപ്‌ലോഡ് ചെയ്യണമെന്ന് മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-ഖാലിദി ഒരു പൊതു സർക്കുലറിൽ നിർദേശിച്ചു. അഡ്മിനിസ്ട്രേറ്റർമാർക്ക് സർക്കുലർ പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിലും, സ്കൂളുകളിലെ അധ്യാപന-അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് സെപ്റ്റംബർ 30 വരെയുമാണ് ഇത് പൂർത്തിയാക്കാനുള്ള സമയമെന്ന് അദ്ദേഹം അറിയിച്ചു.

ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ 

1) ഇ-സേവനങ്ങളിൽ ലോഗിൻ ചെയ്ത്, 'മൈ അക്കാദമിക് സർട്ടിഫിക്കറ്റ്സ്' ക്ലിക്ക് ചെയ്യുക, ശേഷം 'ആഡ് അക്കാദമിക് സർട്ടിഫിക്കറ്റ്സ്' തിരഞ്ഞെടുക്കുക,

2) തുടർന്ന് 'ക്വസ്റ്റ്യൻസ് അബൗട്ട് അക്കാദമിക് സർട്ടിഫിക്കറ്റ്സ്' എന്നതിൽ ക്ലിക്ക് ചെയ്യുക, എന്നിട്ട് PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ട അറ്റാച്ച്മെന്റ് തിരഞ്ഞെടുക്കുക. 

3) മുമ്പ് അക്കാദമിക് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ജീവനക്കാർക്ക് മുകളിൽ വിവരിച്ച അതേ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഡാറ്റ കൃത്യമാണോ എന്ന് പരിശോധിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

The Ministry of Education (MOE) has announced the launch of the second phase of registration for academic certificates of employees above the high school level. The ministry has confirmed that the first phase of registration for citizens' and expatriates' certificates has already been completed. This initiative aims to streamline the verification process for academic credentials, ensuring authenticity and validity ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  10 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്​ഗൽ

latest
  •  10 hours ago
No Image

സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും

uae
  •  11 hours ago
No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  11 hours ago
No Image

തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ

uae
  •  12 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ

Football
  •  12 hours ago
No Image

4,676 മീറ്റർ നീളമുള്ള നാല് സിം​ഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

uae
  •  12 hours ago
No Image

ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ

Cricket
  •  12 hours ago
No Image

പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Kuwait
  •  12 hours ago
No Image

വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും 

Kerala
  •  13 hours ago

No Image

കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്

Kuwait
  •  14 hours ago
No Image

ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി

National
  •  14 hours ago
No Image

തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും

National
  •  14 hours ago
No Image

6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി

Economy
  •  15 hours ago