HOME
DETAILS

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

  
Web Desk
August 13 2025 | 11:08 AM

BJP Targets Sonia Gandhi Amid Voter Fraud Row Alleges Name in Electoral Roll Before Citizenship

ന്യൂഡല്‍ഹി: വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും പേരതിഷേധം ആഞ്ഞടിക്കുന്നതിനിടെ സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രറല്‍ റോളില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടുകള്‍ കോണ്‍ഗ്രസ് തുറന്നു കാട്ടിയതിന് പിന്നാലെയാണ് പഴയ ഫയലുകളുമായി ബി.ജെ.പിയുടെ രംഗപ്രവേശം. 

ബി.ജെ.പി എം.പി അനുരാഗ് താക്കൂറാണ് പത്ര സമ്മേളനത്തില്‍ വെച്ച് കോണ്‍ഗ്രസ് എം.പി കൂടിയായ സോണിയാ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മൂന്നു മാസം മുമ്പ് തന്നെ  1980ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്നാണ് ആരോപണം.

ബി.ജെ.പി ഐ.ടി സെല്‍ ചീഫ് അമിത് മാളവ്യ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ച 1980ലെ പോളിങ് സ്റ്റേഷനില്‍ നിന്നുള്ള ഇലക്ട്രറല്‍ റോളിന്റെ പകര്‍പ്പിനെ ഉദ്ധരിച്ചാണ് താക്കൂര് ആരോപണമുന്നയിക്കുന്നത്. ഇതില്‍ സഫ്ദാര്‍ റോഡിലെ 145 നമ്പര്‍ പോളിങ് സ്റ്റേഷനില്‍ നിന്നുള്ള ഇലക്ട്രറല്‍ റോളില്‍ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേകാ ഗാന്ധി എന്നിവരുടെ പേരുകള്‍ക്കൊപ്പം സോണിയാ ഗാന്ധിയുടെ പേരും ഉള്ളതായി കാണാം. ആ സമയത്തും സോണിയ ഇറ്റാലിയന്‍ പൗരയായിരുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നു. 1983ലാണ് ഇവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നത്. 

 1950ലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് പ്രകാരം ഇന്ത്യന്‍ പൗരത്വം ഇല്ലാത്തൊരാള്‍ക്ക് ഇലക്ട്രറല്‍ റോളില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ല.1980 ജനുവരി 1ന് ന്യൂഡല്‍ഹി പാര്‍ലമെന്ററി മണ്ഡലത്തിലെ ഇലക്ട്രറല്‍ റോള്‍ പുതുക്കി. അതില്‍ സോണിയാ ഗാന്ധിയുടെ പേര് 145ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ 388ാം നമ്പറില്‍ ചേര്‍ക്കപ്പട്ടുവെന്ന് മാളവ്യ ആരോപിക്കുന്നു. 1982ല്‍ പേര് നീക്കം ചെയ്ത് 1983ല്‍ വീണ്ടും കൂട്ടിച്ചേര്‍ത്തുവെന്ന് മാളവ്യ പറയുന്നു.  1983 ഏപ്രില്‍ 30നാണ് സോണിയക്ക് പൗരത്വം ലഭക്കുന്നത്. എന്നാല്‍ വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നത് ജനുവരി 1നുമെന്നാണ് ബി.ജെ.പി പറയുന്നത്.

 

As Congress intensifies its nationwide protest against voter list irregularities under Rahul Gandhi’s leadership, the BJP hits back by alleging Sonia Gandhi’s name appeared in the electoral roll even before she became an Indian citizen. The claim surfaces in response to Congress's recent revelations on 2024 Lok Sabha voter list discrepancies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍

National
  •  a day ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  a day ago
No Image

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്

International
  •  a day ago
No Image

സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ

National
  •  a day ago
No Image

ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി

National
  •  a day ago
No Image

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ

Kerala
  •  a day ago
No Image

പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ

National
  •  a day ago
No Image

കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

Kuwait
  •  a day ago
No Image

പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert

Kerala
  •  a day ago
No Image

ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്

International
  •  a day ago