HOME
DETAILS

തൃശൂരിലെ വോട്ട് കൊള്ള ആരോപണം: ബി.ജെ.പി നേതാവുള്‍പെടെ തിരിമറി നടത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍, അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് കെ, മുരളീധരന്‍

  
Web Desk
August 11 2025 | 03:08 AM

Vote Fraud Allegations in Thrissur Political Leaders Demand Probe Over Electoral Roll Manipulation

തൃശൂര്‍: തൃശൂരിലെ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും വീണ്ടും. പൂങ്കുന്നത്തെ ഫ്‌ളാറ്റിലെ വോട്ടു ചേര്‍ക്കലുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ടിലാണ് പ്രതികരണം. 
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ചേര്‍ത്ത വോട്ടുകളാണ് ജനവിധി അട്ടിമറിച്ചതെന്ന്  കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ കലക്ടറെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായിരുന്നു അദ്ദേഹം. 

പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ളാറ്റില്‍ ക്രമക്കേടിലൂടെ ഒമ്പത് വോട്ടുകള്‍ ചേര്‍ത്തെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട് . ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്നാണ് നാല് സിയില്‍ താമസിക്കുന്ന പ്രസന്ന അശോകന്‍ പ്രതികരിച്ചത്. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

ഗുരുതരമായ വിഷയമാണ് ഇതെന്ന് വി.എസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. സപ്ലിമെന്ററി ചേര്‍ക്കാനുള്ള സമയത്താണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നത്. ബി.എല്‍.ഒമാര്‍ വഴി പലയിടത്തും വോട്ട് ചേര്‍ത്തു. ഇന്‍ലന്‍ഡ് ഉദയ എന്ന ഫ്ളാറ്റില്‍ 91 വോട്ടുകള്‍ ചേര്‍ത്തതായി പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖകള്‍ ഹാജരാക്കിയതുകൊണ്ടാണ് വോട്ട് ചേര്‍ത്തതെന്നാണ് മറുപടി ലഭിച്ചത് - സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. 

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി 30,000ത്തിലധികം വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. സമീപത്തെ മണ്ഡലങ്ങളിലുള്ളവര്‍ വ്യാജ മേല്‍വിലാസങ്ങളിലായി തൃശൂര്‍ നഗരത്തില്‍ വോട്ടുചേര്‍ത്തു. ഇവര്‍ രണ്ടു മണ്ഡലങ്ങളിലും വോട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. വിഷയത്തില്‍ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, അഫിഡവിറ്റായി എഴുതി തരണമെന്നാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടിക വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ പരിശോധിക്കണമെന്നും നടപടിയെടുക്കണമെന്നും മന്ത്രി കെ. രാജന്‍ ആവശ്യപ്പെട്ടു. കൃത്രിമങ്ങള്‍ നാടിന് അംഗീകരിക്കാന്‍ കഴിയാത്തതും ജനാധിപത്യവിരുദ്ധവുമാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കേണ്ടിവരുമെന്നും ഇല്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര. കര്‍ണാടക സംസ്ഥാനങ്ങളിലെ വോട്ട് കൊള്ള വെളിപെടുത്തലുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് കേരളത്തിലെ സംഭവങ്ങളും പുറത്തു വന്നത്. വോട്ട് കൊള്ളക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പമുണ്ട്. 

വോട്ട് കവര്‍ച്ച, ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം എന്നിവയില്‍ ഇന്‍ഡ്യ സഖ്യം എം.പിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. വിഷയത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. രാവിലെ 11.30ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300ഓളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തും.

Allegations of vote manipulation surface in Thrissur as leaders like V.S. Sunil Kumar and K. Muraleedharan raise concerns over fraudulent voter additions in key apartments. CPM and Congress call for an Election Commission probe amid nationwide protests.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ

Kerala
  •  16 hours ago
No Image

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

Kerala
  •  16 hours ago
No Image

തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍

Kerala
  •  17 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

National
  •  17 hours ago
No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  a day ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  a day ago
No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  a day ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  a day ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

National
  •  a day ago