HOME
DETAILS

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

  
August 13 2025 | 01:08 AM

School integration soon will change drastically

തിരുനാവായ:ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദേശമായ സ്കൂൾ ഏകീകരണത്തിന് സർക്കാർ പച്ചക്കൊടിവീശുന്നു. ഇതിനുള്ള അനുമതി ഉടനെയുണ്ടാകും. പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റത്തിനാണ് ഇതോടെ വഴി തുറക്കുക. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫിസുകളുടെ പുന:സംഘാടനവും വ്യവസ്ഥചെയ്യുന്ന സ്പെഷൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്. ധനവകുപ്പിൻ്റെ അനുമതി ലഭിച്ചാൽ ഉടൻ സ്‌കൂൾ ഏകീകരണം മന്ത്രിസഭ പരിഗണിക്കും. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾ പ്രൈമറി, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നീ രണ്ട്  വിഭാഗങ്ങളാണ് ഉണ്ടാവുക. '

ഹയർ സെക്കൻഡറി' വിഭാഗം ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട 'സെക്കൻഡറി' യുടെ കീഴിലാകും. ഇതോടെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി എന്നീ നാല് തലങ്ങളാണ് രണ്ടായി ചുരുങ്ങുന്നത്. ഇതോടെ അധ്യാപക നിയമനത്തിൽ വലിയ മാറ്റുണ്ടാകും. സെക്കൻഡറിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാകുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ ഹൈസ്കൂ‌ളിലും പഠിപ്പിക്കേണ്ടി വരും. നിലവിലുള്ള അധിക അധ്യാപകരെ പുനർവിന്യസിക്കാൻ സ്കൂ‌ൾ ഏകീകരണം സഹായകമാകും. സർക്കാരിന് സാമ്പത്തികമായി വലിയ ആശ്വാസമാകുന്ന നടപടിയാണിത്. ഹയർ സെക്കൻഡറിയിൽ ഓഫിസ് സ്റ്റാഫില്ലാത്തത് സെക്കൻഡറിയിലെ സ്റ്റാഫുകളെകൊണ്ട് പരിഹരിക്കപ്പടും. പുതുതായി സൃഷ്‌ടിക്കപ്പെടുന്ന പി.ഐ.ഒ തസ്തികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യതയും വരില്ല.

സ്കൂൾ ഏകീകരണത്തോടെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ വികേന്ദ്രികരിക്കപ്പെടും. സ്കൂൾ മേൽനോട്ടത്തിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ഓഫിസർ എന്ന് പുതിയ തസ്തിക വരും. പ്രഥമാധ്യാപകർ ഉൾപ്പെടെയുള്ളവരെ ഇതിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

uae
  •  2 hours ago
No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  3 hours ago
No Image

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

National
  •  3 hours ago
No Image

അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

uae
  •  3 hours ago
No Image

പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേ​ഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും

Kerala
  •  4 hours ago
No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  4 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  4 hours ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  4 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  5 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  5 hours ago