HOME
DETAILS

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് അബൂദബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം | Indigo Check-in service 

  
August 11 2025 | 04:08 AM

IndiGo passengers to get city check-in facility in Abu Dhabi and Al Ain

അബൂദബി: ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി അബൂദബിയിലും അല്‍ ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം ആരംഭിക്കുന്നതായി മുറാഫിഖ് ഏവിയേഷന്‍ സര്‍വിസസ് അറിയിച്ചു. അബുദാബിയില്‍ ഇന്ന് മുതലാണ് സിറ്റി ചെക്ക് ഇന്‍ ആരംഭിക്കുക. ആദ്യ ദിവസം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സൗജന്യമായി ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മുറാഫിഖ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യമാണ് സിറ്റി ചെക്ക് ഇന്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ബാഗേജുകള്‍ ഇവിടെ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്നവര്‍ക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക് ഇന്‍ സൗകര്യത്തെ ജനപ്രിയമാക്കുന്നത്. അബൂദബിയില്‍ മീന ക്രൂസ് ടെര്‍മിനലില്‍ 24 മണിക്കൂറുമുള്ള സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുസഫ ഷാബിയ 11, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐനിലെ കുവൈത്താത് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് സിറ്റി ചെക്ക് ഇന്‍ സൗകര്യം നിലവിലുള്ളത്.

അല്‍ ഐനില്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക് ഇന്‍ സൗകര്യം ആരംഭിക്കുക. അല്‍ ഐന്‍ കേന്ദ്രത്തില്‍ സിറ്റി ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്. നിലവില്‍ ഇത്തിഹാദ് എയര്‍വെയ്‌സ്, എയര്‍ അറേബ്യ, ഈജിപ്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളില്‍ എത്തി, ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജുകള്‍ സ്വീകരിക്കുന്ന ഹോം ചെക്ക് ഇന്‍, അബൂദബി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തില്‍ നിന്നും വീടുകളിലേക്കോ, ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാന്‍ഡ് ആന്‍ഡ് ലീവ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 


Passengers flying on IndiGo through Zayed International Airport in Abu Dhabi can avail themselves of the City Check-in service from Monday, August 11, Morafiq Aviation Services announced on Saturday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യ-വന്യജീവി സംഘർഷം; അനുവദിച്ചത് 221.38 കോടി; ചെലവഴിച്ചത് 73.55 കോടി മാത്രം

Kerala
  •  2 days ago
No Image

ഭാരിച്ച ജോലി-തുച്ഛമായ വേതനം; നടുവൊടിഞ്ഞ് അങ്കണവാടി ജീവനക്കാർ 

Kerala
  •  2 days ago
No Image

നടന്നത് മോദിസര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധം, ഐക്യം വിളിച്ചോതി ഖാര്‍ഗെയുടെ വിരുന്ന്; ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം

National
  •  2 days ago
No Image

അനധികൃത സ്വത്തുസമ്പാദന കേസ്; വിധി 14ന്; അജിത് കുമാറിനെതിരായ ഹരജി തള്ളണമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ചായവിൽപനയിൽ നിന്ന് മോഷ്ടാവിലേക്ക്; ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി സ്ഥിരം കുറ്റവാളി

Kerala
  •  2 days ago
No Image

ഹെൽമറ്റ് വച്ചാൽ ഏറു തടുക്കാം; പക്ഷേ, പണമില്ലാതെന്തു ചെയ്യും... സ്റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾക്കായി നെട്ടോട്ടം

Kerala
  •  2 days ago
No Image

ഹജ്ജ് 2026; നറുക്കെടുപ്പ് നാളേക്ക് മാറ്റി; കേരളത്തിൽ 27,186 അപേക്ഷകർ 

Kerala
  •  2 days ago
No Image

ഇടവേളക്ക് ശേഷം വീണ്ടും മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ധർമസ്ഥലയിൽ നാളെ നിർണായക പരിശോധന; 13-ാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിക്കും

National
  •  2 days ago
No Image

താങ്ങാവുന്ന വിലയിൽ ഇന്ത്യൻ വിപണിയിലേക്ക് കെടിഎം ഡ്യൂക്ക് 160; ഫീച്ചറുകൾ അറിയാം

auto-mobile
  •  2 days ago