HOME
DETAILS

വോട്ട് ചോരി വിവാദം; ഒടുവില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രവേശനം 30 എം.പിമാര്‍ക്ക് മാത്രം, ; ഇന്‍ഡ്യ സഖ്യത്തിന്റെ മുഴുവന്‍ എം.പിമാരേയും ഉള്‍ക്കൊള്ളാന്‍ ഓഫിസില്‍ സൗകര്യമില്ലെന്ന് / vote chori

  
Web Desk
August 11 2025 | 06:08 AM

Election Commission Agrees to Meet INDIA Bloc MPs Amid Voter List Fraud Allegations

ന്യൂഡല്‍ഹി: നിരന്തരമായ ആവശ്യത്തിനൊടുവില്‍ പ്രതിപക്ഷ എം.പിമാരുമായി കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധം നടക്കാനിരിക്കെയാണ്കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന് അയച്ച കത്തിലാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറിയേറ്റ് അറിയിച്ചത്.

അതേസമയം, മുഴുവന്‍ പ്രതിപക്ഷ എം.പിമാരുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല. ഓഫിസില്‍ സ്ഥലപരിമിതിയുണ്ടെന്നും 30 പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്നും ഇവരുടെ പേര്, വാഹന വിവരങ്ങള്‍ കൈമാറണമെന്നുമാണ് അറിയിപ്പ്. ന്യൂഡല്‍ഹി അശോക റോഡിലെ നിര്‍വാചന്‍ സദനിലെ ഏഴാം നിലയിലെ സുകുമാര്‍ സെന്‍ ഹാളിലാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. 

വോട്ട് കവര്‍ച്ച, ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം എന്നിവയില്‍ ഇന്‍ഡ്യ സഖ്യം എം.പിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്തും. വിഷയത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. രാവിലെ 11.30ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300ഓളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം ജൂണില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റിന് പുറത്ത് സംയുക്തമായി നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്താകെ ഉന്നയിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഓരോ കക്ഷികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ പരിശോധന ആവശ്യപ്പെടും. രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ വിഷയം ഗൗരവമേറിയതാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രാഹുലിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി.പി.എം ആരോപിച്ചു. 

അതിനിടെ, വിഷയം ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന അജന്‍ഡയാക്കി മാറ്റാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യ സഖ്യം നേതാക്കള്‍ക്ക് ഇന്ന് അത്താഴവിരുന്ന് ഒരുക്കും. ഡിജിറ്റല്‍ പ്രാചരണവുമായി കോണ്‍ഗ്രസ് ന്യൂഡല്‍ഹി: വോട്ട് മോഷണ വിഷയത്തില്‍ ജനങ്ങളുടെ പിന്തുണ തേടുന്നതിനും വിവരങ്ങള്‍ അറിയിക്കാനും ഡിജിറ്റല്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഇതിനായി വോട്ട്ചോരി ഡോട്ട് ഇന്‍ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചു. വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന പിന്തുണ മാധ്യമ, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. 9650003420 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും പ്രചാരണത്തില്‍ ചേരാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വോട്ട് മോഷണത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനും സൗകര്യമുണ്ട്. 

അതിനിടെ, രാഹുലിന്റെ വെളിപ്പെടുത്തലില്‍ ശരിയാണെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ്, വോട്ട് കവര്‍ച്ച വെളിവാക്കുന്ന പട്ടികയടക്കമുള്ള വിഡിയോ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു. ഇതാ തെളിവ് എന്ന് പറഞ്ഞ്, ഹൗസ് നമ്പര്‍ 0, 00, 000 എന്നിങ്ങനെയുള്ള 30,000ലധികം വ്യാജ വിലാസങ്ങളുടെ പട്ടിക പുറത്തുവിട്ടു. 9000 വിലാസങ്ങളില്‍ ഭൂരിഭാഗവും വെറും സ്ഥലപ്പേരുകള്‍ മാത്രമാണെന്നും ഇപ്പോള്‍ കാര്യം പിടികിട്ടിയോ? എന്നും കോണ്‍ഗ്രസ് ചോദിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നും ഒരു ലോക്സഭാ സീറ്റിലെ ഒരേയൊരു നിയമസഭാ മണ്ഡലത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. 

 

Amid rising protests over alleged voter list irregularities, the Election Commission of India has agreed to meet INDIA bloc leaders, including Congress. The meeting is scheduled for 12 PM today following a formal request from AICC General Secretary Jairam Ramesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  a day ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  a day ago
No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  a day ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  a day ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

National
  •  a day ago
No Image

ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി

National
  •  a day ago
No Image

തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും

Kerala
  •  a day ago
No Image

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌ | Banned and restricted items for hand luggage ​in UAE airports

uae
  •  a day ago
No Image

സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ

Kerala
  •  a day ago