HOME
DETAILS

വോട്ട് മോഷണം: വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധവുമായി മുന്നോട്ട്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്‍ഡ്യാ മുന്നണി മാര്‍ച്ച്, 300 എംപിമാര്‍ പങ്കെടുക്കും | Vote Chori

  
Web Desk
August 11, 2025 | 1:24 AM

Congress launches campaign against vote chori

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചും, ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചും പ്രതിപക്ഷം. രാഹുലിന്റെ വെളിപ്പെടുത്തലില്‍ ശരിയാണെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ്, വോട്ട് കവര്‍ച്ച വെളിവാക്കുന്ന പട്ടികയടക്കമുള്ള വിഡിയോ പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതാ തെളിവ് എന്ന് പറഞ്ഞ്, ഹൗസ് നമ്പര്‍ 0, 00, 000 എന്നിങ്ങനെയുള്ള 30,000ല്‍ അധികം വ്യാജ വിലാസങ്ങളുടെ പട്ടിക പുറത്തുവിട്ടു. 9000 വിലാസങ്ങളില്‍ ഭൂരിഭാഗവും വെറും സ്ഥലപ്പേരുകള്‍ മാത്രമാണെന്നും ഇപ്പോള്‍ കാര്യം പിടികിട്ടിയോ? എന്നും കോണ്‍ഗ്രസ് ചോദിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നും ഒരു ലോക്‌സഭാ സീറ്റിലെ ഒരേയൊരു നിയമസഭാ മണ്ഡലത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് കൂടുതല്‍ പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരും.

അതേസമയം, വോട്ട് കവര്‍ച്ച, ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം എന്നിവയില്‍ ഇന്‍ഡ്യ സഖ്യം എം.പിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. വിഷയത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. രാവിലെ 11.30ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300ഓളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞവര്‍ഷം ജൂണില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റിന് പുറത്ത് സംയുക്തമായി നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്താകെ ഉന്നയിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഓരോ കക്ഷികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ പരിശോധന ആവശ്യപ്പെടും. രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ വിഷയം ഗൗരവമേറിയതാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രാഹുലിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി.പി.എം ആരോപിച്ചു. അതിനിടെ, വിഷയം ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന അജന്‍ഡയാക്കി മാറ്റാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യ സഖ്യം നേതാക്കള്‍ക്ക് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.

ഡിജിറ്റല്‍ പ്രാചരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വോട്ട് മോഷണ വിഷയത്തില്‍ ജനങ്ങളുടെ പിന്തുണ തേടുന്നതിനും വിവരങ്ങള്‍ അറിയിക്കാനും ഡിജിറ്റല്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഇതിനായി വോട്ട്‌ചോരി ഡോട്ട് ഇന്‍ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന പിന്തുണ മാധ്യമ, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. 9650003420 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും പ്രചാരണത്തില്‍ ചേരാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വോട്ട് മോഷണത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനും സൗകര്യമുണ്ട്.
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ്

രാഹുല്‍ ഗാന്ധിക്ക് നോട്ട്‌സ് 

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തിന് പിന്തുണ നല്‍കുന്ന രേഖകള്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ട്‌സ് അയച്ചു. രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്ന് ആരോപണമുള്ള ശകുന്‍ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ വാദത്തിന് തെളിവ് നല്‍കണമെന്ന് കമ്മിഷന്‍ നോട്ടിസില്‍ പറയുന്നു. തെളിവുകള്‍ നല്‍കിയാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കഴിയും. രാഹുല്‍ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖയല്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.

Congress launches campaign  against vote chori

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  12 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  12 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  12 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  12 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  12 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  12 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  12 days ago