
ജിപിഎസ് ഘടിപ്പിച്ച ലോറിയാണെന്ന് അറിഞ്ഞില്ല: ദേശീയപാത നിർമ്മാണത്തിനിടെ ടിപ്പർ ലോറി മോഷ്ടിച്ച സംഭവം: മുഖ്യസൂത്രധാരനെ പരപ്പനങ്ങാടിയിൽ നിന്ന് പിടികൂടി

ഹരിപ്പാട്: ദേശീയപാതയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ടിപ്പർ ലോറി മോഷണം പോയ കേസിൽ ഒരാൾ കൂടി പിടിയിൽ. പിടികൂടിയയാൾ മുഖ്യപ്രതിയാണെന്ന് ഹരിപ്പാട് പൊലിസ് വ്യക്തമാക്കി. കണ്ണൂർ ഉളിയിൽ ചാവശ്ശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ് (46) ആണ് അറസ്റ്റിലായത്. വിശ്യസമുദ്ര എന്ന കമ്പനിയുടെ കീഴിൽ കോൺട്രാക്ട് പണിക്കായി ഉപയോഗിച്ചിരുന്ന കെ.എൽ. 04 എ.ബി. 2731 നമ്പർ ടിപ്പർ ലോറിയാണ് ജൂൺ 23-ന് കരുവാറ്റയിൽ നിന്ന് മോഷണം പോയത്.
ലോറിയിൽ ഘടിപ്പിച്ച ജിപിഎസ് സംവിധാനം ഉപയോഗിച്ച് തമിഴ്നാട് പൊലിസിന് വിവരം കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനവും മോഷ്ടാക്കളെയും തമിഴ്നാട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറത്തുള്ള ഒരാൾ വണ്ടിക്കൂലിയും പണവും വാഗ്ദാനം ചെയ്ത് തന്റെ ലോറി ഹരിപ്പാടിൽ ഉണ്ടെന്നും അത് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടതായും പിടിയിലായവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മോഷണ കേസുകളിൽ മുമ്പ് ഉൾപ്പെട്ട ഒരാളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി, കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയായ നൗഷാദാണ് മുഖ്യസൂത്രധാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ ചേളാരി, ഫറൂഖ്, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ, പരപ്പനങ്ങാടിയിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലിസ് ട്രെയിൻ മാർഗം നൗഷാദിനെ ആലപ്പുഴയിലെത്തിച്ചു.
ഹരിപ്പാട് പൊലിസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, എ.എസ്.ഐ. ബിജു രാജ്, സി.പി.ഒ.മാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
A GPS-equipped tipper lorry used for highway construction was stolen, but the mastermind behind the theft was apprehended by police in Parappanangadi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• an hour ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• an hour ago
തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 2 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 2 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 2 hours ago
ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി
Kerala
• 2 hours ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 2 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 2 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 3 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 3 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 3 hours ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 3 hours ago
അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?
Kerala
• 4 hours ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• 5 hours ago
ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ
Kerala
• 6 hours ago
ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
uae
• 6 hours ago
ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദഗ്ധർ
uae
• 6 hours ago
'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി
National
• 7 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 5 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 5 hours ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 5 hours ago