
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്കത്ത്: സമുദ്രത്തില്‍ നിന്നും നെയ്മീനെ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും രണ്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ കാര്‍ഷിക, ജലവിഭവ മന്ത്രാലയം. 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതല്‍ 2025 ഒക്ടോബര്‍ 15 ബുധനാഴ്ച വരെ മന്ത്രിസഭാ തീരുമാന പ്രകാരം നിരോധനം പ്രാബല്യത്തില്‍ വരും. നെയ്മീന് സമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിര മത്സ്യബന്ധന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ ബിസിനസ് ചെയ്യുന്നവരും ഇക്കാര്യങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു:
- നിരോധന കാലയളവില്‍ നെയ്മീന് പിടിക്കാനോ, കൊണ്ടുപോകാനോ, വാങ്ങാനോ, വില്‍ക്കാനോ, വ്യാപാരം ചെയ്യാനോ, കയറ്റുമതി ചെയ്യാനോ പാടില്ല.
- നിരോധനം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള നെയ്മീന് സ്റ്റോക്കുകള്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യാത്ത സ്റ്റോക്കുകള്‍ വ്യാപാരത്തിനോ കയറ്റുമതി ചെയ്യാനോ അനുവദിക്കില്ല.
മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കച്ചവടക്കാര്, നെയ്മീന് പിടിക്കല്‍, കൊണ്ടുപോകല്‍, വാങ്ങല്‍, വില്‍പ്പന അല്ലെങ്കില്‍ കയറ്റുമതി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ എന്നിവര്‍ക്കാണ് നിരോധനം ബാധകമാകുക. നിയമം ലംഘിച്ചാലുള്ള നിയമപരമായ ശിക്ഷകള്‍ ഒഴിവാക്കാന്‍ എല്ലാ പങ്കാളികളുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം അടിവരയിട്ടു.
മത്സ്യബന്ധന മേഖലയിലെ ഭാവി പ്രതീക്ഷകള്‍
2028 ആകുമ്പോഴേക്കും ഒമാന്റെ മത്സ്യ ഉല്പാദനം 2,970 മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ ഇത് ഏകദേശം 2,270 മെട്രിക് ടണ്ണായിരുന്നു. 2003 മുതല്‍, രാജ്യത്തിന്റെ മത്സ്യ വിതരണം വര്‍ഷം തോറും 38.1% ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്. 2028 ആകുമ്പോഴേക്കും മത്സ്യ ഉപഭോഗം 52,000 മെട്രിക് ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ല്‍ ഇത് ഏകദേശം 50,000 മെട്രിക് ടണ്ണായിരുന്നു. 2023ല്‍, മത്സ്യ ഉപഭോഗത്തില്‍ ആഗോളതലത്തില്‍ 61ാം സ്ഥാനത്തെത്തായിരുന്നു ഒമാന്‍.
oman has announced a two-month ban on catching and selling king fish to protect marine resources and ensure sustainable fishing practices. violators will face legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• an hour ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• an hour ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 2 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 2 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 2 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 2 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 2 hours ago
തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 3 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 3 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 3 hours ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 3 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 3 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 4 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 4 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 6 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 6 hours ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 6 hours ago
മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന് കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
National
• 6 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 4 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 4 hours ago
അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?
Kerala
• 5 hours ago