സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും
തിരുവനന്തപുരം: സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ശിവപ്രസാദ് നല്‍കിയ ഹരജി കോടതി ഇന്നു പരിഗണിക്കും. സിന്‍ഡിക്കറ്റില്‍ പങ്കെടുക്കേണ്ട സുപ്രധാന സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ മനപ്പൂര്‍വം പങ്കെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ ശിവപ്രസാദ് കോടതിയെ സമീപിച്ചത്.
ധനകാര്യ- ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തില്‍ വിട്ടു നില്‍ക്കുന്നു എന്നാതാണ് ആക്ഷേപം. കോറം തികയാത്തതിനാല്‍ പലതവണ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നത് സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാണിക്കുന്നുണ്ട്. 202526 വര്‍ഷത്തെ ബജറ്റ് പാസാക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതോടെ ഡിജിറ്റല്‍ സേവനങ്ങളും ഇന്റര്‍നെറ്റ് കണക്ഷനും തടസ്സപ്പെടുമെന്ന ആശങ്കയുണ്ടെന്നും വിസി ഹരജിയില്‍ ഉയര്‍ത്തുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാതെ മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നത് ചട്ടലംഘനമാണെന്ന് ഉത്തരവിടാനും ഉദ്യോഗസ്ഥരോട് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത് നാളെയാണ്.
അതേസമയം, കേരള സാങ്കേതിക സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെട്ടേക്കാം. ഇടപെടല്‍ ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ അയച്ച കത്തിന് ഗവര്‍ണര്‍ മറുപടി അയച്ചിട്ടുണ്ട്. ഏത് രീതിയിലെ ഇടപെടല്‍ വേണമെന്ന് നിര്‍ദേശിക്കണം എന്നാണ് ഗവര്‍ണര്‍ അയച്ച മറുപടിയില്‍ പറയുന്നത്.
വൈസ് ചാന്‍സലര്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ് ഗവര്‍ണറുടെ നീക്കം. സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗവും വൈസ് ചാന്‍സലര്‍ വിളിച്ചിട്ടുണ്ട്. നാളെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, വൈസ് ചാന്‍സലറും എസ്എഫ്ഐയുമായുള്ള ചര്‍ച്ചയും നാളെ നടക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."