
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ

ഹൊബാർട്ട്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോർ സ്വന്തമാക്കി. ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ മികവിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. 26 പന്തിൽ 53 റൺസ് നേടിയ ബ്രെവിസ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായി. 22 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ബ്രെവിസ്, ഓസ്ട്രേലിയക്കെതിരെ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ ടി20 അർധസെഞ്ചുറിയെന്ന തന്റെ മുൻ റെക്കോർഡ് (25 പന്ത്) തിരുത്തി. ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസ് 31 റൺസിന് 3 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഐഡൻ മാർക്രമിനെ (0) നഷ്ടമായി. തുടർന്ന് ലുഹാൻ പ്രിട്ടോറിയസ് (24) പവർപ്ലേയിൽ പുറത്തായി. പവർപ്ലേയ്ക്ക് ശേഷം റിക്കെൽടൺ (13) വീണതോടെ 7 ഓവറിൽ 49-3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പതറി. എന്നാൽ, ബ്രെവിസും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് നടത്തിയ കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആരോൺ ഹാർഡി എറിഞ്ഞ 10-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉൾപ്പെടെ നാല് സിക്സറുകൾ പറത്തിയ ബ്രെവിസ്, 22 പന്തിൽ അർധസെഞ്ചുറി തികച്ചു. 11-ാം ഓവറിൽ ദക്ഷിണാഫ്രിക്ക 100 കടന്നപ്പോൾ വമ്പൻ സ്കോർ പ്രതീക്ഷിച്ചിരുന്നെങ്കിലും, നഥാൻ എല്ലിസിന്റെ പന്തിൽ ഗ്ലെൻ മാക്സ്‌വെല്ലിന്റെ അവിശ്വസനീയ ബൗണ്ടറി ക്യാച്ചിൽ ബ്രെവിസ് പുറത്തായി.
6 സിക്സറുകളും 1 ബൗണ്ടറിയും ഉൾപ്പെടെ 26 പന്തിൽ 53 റൺസ് നേടിയ ബ്രെവിസ് പുറത്തായ ശേഷം, സ്റ്റബ്സും (23 പന്തിൽ 25) മടങ്ങി. തുടർന്ന് റാസി വാൻ ഡെർ ഡസ്സന്റെ (26 പന്തിൽ 38*) ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്. കോർബിൻ ബോഷ് (1), സെനുരാൻ മുത്തുസ്വാമി (9) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ, കാഗിസോ റബാഡ 4 റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയൻ ബാറ്റിങ്ങ് പുരോഗമിക്കുമ്പോൾ 11 ഓവർ പിന്നിടുമ്പോൾ 103 റൺസിന് 4 വിക്കറ്റെന്ന ശക്തമായ നിലയിലാണ്.പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ബ്രെവിസിന്റെ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു
oman
• 7 hours ago
'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി
National
• 7 hours ago
എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം
National
• 7 hours ago
ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം
qatar
• 8 hours ago
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല
Kerala
• 8 hours ago
ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ
Kerala
• 8 hours ago
ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം
uae
• 8 hours ago
ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്
International
• 9 hours ago
ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അംഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം
latest
• 9 hours ago
90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്
International
• 10 hours ago
സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 10 hours ago
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്
Kerala
• 11 hours ago
രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും
National
• 11 hours ago
'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
National
• 12 hours ago
ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!
National
• 15 hours ago
ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം
Football
• 15 hours ago
യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
uae
• 16 hours ago
‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്
Kerala
• 16 hours ago
15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ
Kerala
• 13 hours ago
തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍
Kerala
• 14 hours ago
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Kerala
• 14 hours ago