HOME
DETAILS

ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

  
August 16 2025 | 14:08 PM

Total Lunar Eclipse in UAE A Rare Celestial Event

അടുത്ത മാസം, യുഎഇയിൽ ഒരു പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഒരു മണിക്കൂർ 22 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം, സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണങ്ങളിൽ ഒന്നാണ്. പൂർണ ഗ്രഹണ ഘട്ടം ഒരു മണിക്കൂറിലേറെ നീണ്ടുനിൽക്കുമെങ്കിലും, യുഎഇയിലെ നിരീക്ഷകർക്ക് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ഏകദേശം അഞ്ചര മണിക്കൂർ നിരീക്ഷിക്കാനാകും.

ചന്ദ്രഗ്രഹണങ്ങൾ വർഷത്തിൽ പലതവണ ഉണ്ടാകാറുണ്ടെങ്കിലും, മിക്കവയും ഭാഗികമോ പെൻബ്രൽ ഗ്രഹണങ്ങളോ ആണ്. പൂർണ ചന്ദ്രഗ്രഹണങ്ങൾ താരതമ്യേന അപൂർവമാണ്, പ്രത്യേകിച്ച് ദൈർഘ്യമേറിയതും വ്യാപകമായി ദൃശ്യമാകുന്നതുമായ ഗ്രഹണങ്ങൾ അതിലും അപൂർവ്വമാണ്.

സെപ്റ്റംബർ 7-ന് നടക്കുന്ന ഈ ഗ്രഹണം 82 മിനിറ്റ് നീണ്ടുനിൽക്കും. ലോക ജനസംഖ്യയുടെ ഏകദേശം 87 ശതമാനത്തിന് ഗ്രഹണത്തിന്റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയുമെന്ന് ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ് (DAG) വ്യക്തമാക്കി.

എപ്പോൾ, എവിടെ ദൃശ്യമാകും?

സെപ്റ്റംബർ 7-ന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലെയും നിരീക്ഷകർക്ക്, ഈ ദശകത്തിലെ "ഏറ്റവും മനോഹരമായ ഗ്രഹണങ്ങളിലൊന്ന്" ആയി DAG വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം കാണാനാകും.

യുഎഇ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പൂർണ ഗ്രഹണം ദൃശ്യമാകും. എന്നാൽ, കിഴക്കൻ തെക്കേ അമേരിക്കയിലും, പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും ചന്ദ്രോദയത്തിലോ അസ്തമയത്തിലോ ഭാഗിക ഗ്രഹണ ഘട്ടങ്ങൾ മാത്രമേ ദൃശ്യമാകൂ. പൂർണ ഗ്രഹണ സമയത്ത്, തെക്കേ അമേരിക്കയുടെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമാകില്ല.

2025 സെപ്റ്റംബർ 7, ഞായറാഴ്ച രാത്രി മുതൽ സെപ്റ്റംബർ 8, തിങ്കളാഴ്ച പുലർച്ചെ വരെ, സ്ഥലം അനുസരിച്ച് ഈ പൂർണ ചന്ദ്രഗ്രഹണം നീണ്ടുനിൽക്കും. യുഎഇയിലെ ഗ്രഹണ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

7:28 PM – പെൻബ്രൽ ഗ്രഹണം ആരംഭം
8:27 PM – ഭാഗിക ഗ്രഹണം ആരംഭം
9:30 PM – പൂർണ ഗ്രഹണം ആരംഭം
10:12 PM – ഗ്രഹണം പൂർണതയിലെത്തുന്നു
10:53 PM – പൂർണ ഗ്രഹണം അവസാനിക്കുന്നു
11:56 PM – ഭാഗിക ഗ്രഹണം അവസാനിക്കുന്നു
12:55 AM – പെൻബ്രൽ ഗ്രഹണം അവസാനിക്കുന്നു

The UAE is set to witness a breathtaking total lunar eclipse, also known as a "Blood Moon," on September 7-8, 2025. This rare celestial event occurs when the Earth passes between the Sun and the Moon, casting a reddish hue on the Moon's surface. The total eclipse phase will last approximately 1 hour and 22 minutes, while the entire eclipse will be visible for around 5 hours and 27 minutes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

oman
  •  7 hours ago
No Image

'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  7 hours ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  7 hours ago
No Image

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ

Kerala
  •  8 hours ago
No Image

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

International
  •  9 hours ago
No Image

ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അം​ഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം

latest
  •  9 hours ago
No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  10 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  10 hours ago