HOME
DETAILS

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്

  
August 16 2025 | 17:08 PM

Trump Signals Possible Reprieve on Tariffs for Russian Oil Buyers

റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തേണ്ടതില്ലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അലാസ്കയിൽ നടന്ന ഉച്ചകോടിക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കി. "റഷ്യക്ക് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ, അതായത് ഇന്ത്യയെ. ഇന്ത്യ ഏകദേശം 40 ശതമാനം എണ്ണ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയും റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുണ്ട്. അധിക തീരുവ ചുമത്തിയാൽ അവർക്ക് അത് വലിയ തിരിച്ചടിയാകും. ആവശ്യമെങ്കിൽ ഞാൻ അത് ചെയ്യും, പക്ഷേ ഒരുപക്ഷേ അതിന്റെ ആവശ്യം വരില്ല," ട്രംപ് പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസ് കൂടുതൽ തീരുവ ചുമത്തുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന. ഉച്ചകോടിക്ക് മുമ്പ് ബ്ലൂംബർഗിനോട് സംസാരിക്കവെ, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്  ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമല്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്താനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഉച്ചകോടിയിൽ യാതൊരു ധാരണയും ഉണ്ടായിട്ടില്ല.

നേരത്തെ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ ആകെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഈ തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഈ നടപടി "അന്യായവും യുക്തിരഹിതവുമാണ്" എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ വളരേ മുന്നിലാണ്. കഴിഞ്ഞ ആഴ്ച, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇതുവരെ ചൈനയ്ക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

US President Donald Trump has hinted at potentially waiving additional tariffs on countries importing crude oil from Russia, following a summit with Russian President Vladimir Putin in Alaska. In an interview with Fox News, Trump suggested that the meeting may have alleviated the need for such tariffs, which were initially proposed to pressure Russia into a ceasefire agreement in Ukraine. The tariffs, set to increase to 50% on August 27, have been a point of contention, particularly for India, a significant buyer of Russian crude oil ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പ്രചാരണ കാംപയിന് മക്കയിൽ തുടക്കമായി

Saudi-arabia
  •  6 hours ago
No Image

സുപ്രഭാതം പത്രം 12-ാം വാർഷിക പ്രചാരണ കാംപയിന് സഊദിയിൽ ഉജ്ജ്വല തുടക്കം

Saudi-arabia
  •  6 hours ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍

National
  •  9 hours ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  10 hours ago
No Image

സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ

National
  •  11 hours ago
No Image

ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി

National
  •  11 hours ago
No Image

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ

Kerala
  •  11 hours ago
No Image

പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ

National
  •  11 hours ago
No Image

കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

Kuwait
  •  12 hours ago
No Image

പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert

Kerala
  •  12 hours ago