HOME
DETAILS

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

  
August 16 2025 | 09:08 AM

Passenger Arrested for Misbehaving with Co-Passenger on Flight to Thiruvananthapuram


തിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനെതിരേ കേസെടുത്തു. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ഇന്നലെയായിരുന്നു സംഭവം നടന്നത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിന്റെ തൊട്ട് മുമ്പിലെ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ യുവതി എയര്‍ലൈന്‍സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

 ഇവര്‍ പിന്നീട് വിവരം പൊലീസിന് കൈമാറി. വിമാനത്താവളത്തില്‍ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പൊലിസ് എത്തിയപ്പോള്‍ കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ

Kerala
  •  3 hours ago
No Image

പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ

National
  •  3 hours ago
No Image

കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

Kuwait
  •  3 hours ago
No Image

പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert

Kerala
  •  4 hours ago
No Image

ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്

International
  •  4 hours ago
No Image

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

oman
  •  4 hours ago
No Image

'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  4 hours ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  5 hours ago